കൊട്ടിയം: വടക്കേവിള വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് ജനം വലയുന്നു. അടിയന്തരമായി ഇവിടെ വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന ആവശ്യവുമായി സിപിഎം പള്ളിമുക്ക് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു.
മുന്‍ കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സജീവിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
വടക്കേവിളയില്‍ ഉണ്ടായിരുന്ന വില്ലേജ് ഓഫീസര്‍ സര്‍വീസില്‍നിന്നു വിരമിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പുതിയ വില്ലേജ് ഓഫീസറെ നിയമിക്കാത്തതിനാല്‍ സര്ട്ടിഫിക്കറ്റുകള്ക്കടക്കം എത്തുന്നവര്‍ ദുരിതത്തിലാകുന്ന സാഹചര്യത്തിലാണ് സിപിഎം പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്.
കിളികൊല്ലൂര്‍ വില്ലേജ് ഓഫീസര്‍ക്ക് വടക്കേവിള വില്ലേജിന്റെ ചാര്‍ജ് കൂടി നല്‍കിയിട്ടുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റും വിതരണം കാര്യക്ഷമമായി നടക്കാത്തതിനെ തുടര്‍ന്നാണ് സിപിഎം ഉപരോധ സമരം നടത്തിയത്.
ഇരവിപുരം പോലീസ് തഹസില്‍ദാരുമായി സംസാരിക്കുകയും അടുത്ത ദിവസംതന്നെ ഇവിടെ വില്ലേജ് ഓഫീസറെ നിയമിക്കാമെന്ന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയുമായിരുന്നു. റോഷന്, സഫീര്‍, അനന്തു എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
Tags : nattu vishesham Vadakkevila Village Office