പാടിച്ചിറയില്‍ മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രസിഡന്റ് ഷിനോ തോമസ് കടുപ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പാടിച്ചിറയില്‍ ഓണച്ചന്ത പ്രവര്‍ത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്റ് ഷിനോ തോമസ് കടുപ്പില്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സുനില്‍ പഴംപ്ലാത്ത് അധ്യക്ഷത വഹിച്ചു. സുനില്‍ പാലമറ്റം, സണ്ണി കുളിരേല്, ജിജോ കണിയാമറ്റം, ഷിജ ജയിംസ്, പദ്മകുമാരി കബനിഗിരി, സെക്രട്ടറി സുധാകരന് പാറക്കുഴി, പി.കെ. ജോസ്, ശിവരാമന് പാറക്കുഴി എന്നിവര്‍ പ്രസംഗിച്ചു.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ ചന്തയില്‍ ലഭ്യമാണ്.
Tags : Local News Nattuvishesham Onam Padichira