വടക്കാഞ്ചേരി: മുള്ളൂർക്കര മണ്ഡലംകുന്നിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക സഹോദരിമാരിൽ മൂത്ത സഹോദരി ദേവകിയും മരണത്തിന് കീഴടങ്ങി. മുള്ളൂർക്കര ആറ്റൂർ സ്വദേശിനി മഠത്തിപറമ്പിൽ ദേവകി (83) ആണ് മരിച്ചത്. വെള്ളിയാഴ്ച തന്നെ ഇവരുടെ ഇളയ സഹോദരി സരോജിനി മരിച്ചിരുന്നു.
രണ്ടാമത്തെ സഹോദരി ജാനകി(80) ഇപ്പോഴും അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നു സഹോദരിമാരെയുംവീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്.
Tags : nattu vishesham sisters died.