x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ര​ത്കു​മാ​റി​ന്‍റെ സ്വ​പ്ന​വീ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി പാ​ലി​യേ​റ്റീവ് കെ​യ​ർ

വെബ് ഡെസ്ക്
Published: October 30, 2026 11:56 PM IST | Updated: October 30, 2026 11:56 PM IST

പ്രതീകാത്മക ചിത്രം

ഓ​ച്ചി​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​രു കാ​ലു​ക​ളു​ടെ​യും സ്വാ​ധീ​നം ന​ഷ്ട​പ്പെ​ട്ട ഓ​ച്ചി​റ പാ​യി​ക്കു​ഴി സ്വ​ദേ​ശി ശ​ര​ത് കു​മാ​റി​ന് കൈ​ത്താ​ങ്ങാ​യി ഉ​മ്മ​ൻ​ചാ​ണ്ടി പാ​ലി​യേ​റ്റീവ് കെ​യ​ർ. നി​രാ​ലം​ബ​ർ​ക്ക് ഒ​രു കൈ​ത്ത​ങ്ങ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഓ​ച്ചി​റ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന ശ​ര​ത് കു​മാ​റി​ന് വീ​ട് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത്

.വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യാ​ണ് ശ​ര​ത്കു​മാ​ർ കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. ഇ​തി​നി​ടെ അ​ണു​ബാ​ധ​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു കാ​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്നു. ഇ​തോ​ടെ വ​രു​മാ​ന മാ​ർ​ഗം പൂ​ർ​ണ​മാ​യി നി​ല​യ്ക്കു​ക​യും അ​ടി​ത്ത​റ വ​രെ മാ​ത്രം നി​ർ​മാ​ണം ന​ട​ന്ന വീ​ടി​ന്‍റെ പ​ണി പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്തു.

  വി​വി​രം വാ​ർ​ഡ് പ്ര​തി​നി​ധി സ​ന്തോ​ഷ് ത​ണ​ൽ പാ​ലി​യേ​റ്റി​വ് കെ​യ​റി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ശ​ര​ത് കു​മാ​റി​നും കു​ടും​ബ​ത്തി​നും വീ​ട് പൂ​ർ​ത്തി​യാ​ക്കി ന​ൽ​കാ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ചെ​ന്ന് പാ​ലി​യേ​റ്റി​വ് കെ​യ​ർ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ഓ​ച്ചി​റ, സെ​ക്ര​ട്ട​റി ദി​ലീ​പ് ക​ള​രി​യ്ക്ക​മ​ണ്ണേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​രു​ൺ ആ​ല​പ്പാ​ട്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ മ​നേ​ഷ് വ​ര​വി​ള എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up