അങ്ങാടിപ്പുറം ഒരാടംപാലത്തിനു കുറുകേയുള്ള ചെറുപുഴ സിപിഎം പ്രവർത്തകർ വൃത്തിയാക്കുന്നു.
അങ്ങാടിപ്പുറം: സിപിഎം ഒരാടംപാലം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ചെറുപുഴ വൃത്തിയാക്കി. ചെറുപുഴയ്ക്ക് കുറുകേയാണ് കോഴിക്കോട് -പാലക്കാട് ദേശീയ പാതയിലെ ഒരാടംപാലമുള്ളത്. മഴ വെള്ളത്തിൽ ഒഴുകിയെത്തിയ മരത്തടികളും മാലിന്യങ്ങളും അടി ഞ്ഞുകൂടി പുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടിയിരുന്നു.
തുടർന്ന് സിപിഎം പ്രവർത്തകർ ഇവയെല്ലാം നീക്കം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി കെ. സലിം, ലോക്കൽ കമ്മിറ്റി അംഗം ഷിയാദ് പേരയിൽ എന്നിവർനേതൃത്വം നൽകി.
Tags : Nattuvishesham Local News Oradam Bridge Cherupuzha cleaned