പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ നേതൃത്വത്തിൽ നടത്തിയ ജപമാല റാലി.
കാഞ്ഞിരപ്പള്ളി: ജപമാല മാസാചരണത്തിന്റെ ഭാഗമായി പെരുവന്താനം സെന്റ് ആന്റണീസ് കോളജിലെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും നടന്നുവന്ന ജപമാല പ്രാർഥനകൾക്ക് സമാപനം കുറിച്ചുകൊണ്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ ജപമാല റാലി സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽനിന്ന് ആരംഭിച്ച റാലി മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിൽ സമാപിച്ചു.
തുടർന്ന് കഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. മാതാവിനോടുള്ള ഭക്തിയും വിശ്വാസവും പ്രാർഥനാജീവിതവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചതെന്നു പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി വ്യക്തമാക്കി.
റാലിക്കുശേഷം പഴയപള്ളിയിൽ ഫാ. ജോയിസ് മൈലാടിയില്‍ വിശുദ്ധ കുർബാന അര്‍പ്പിച്ചു.
വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും പങ്കുചേര്‍ന്നു. ജപമാലറാലിക്ക് ജോസ് ആന്റണി, ബോബി കെ. മാത്യു, ടിജോമോന്‍ ജേക്കബ്, നാന്‍സി ഡിക്രൂസ്, ജിനു തോമസ്, ഡോ. ഷിജിമോള്‍ തോമസ്, ആഷിന് ജോസ്, മരിയ ജോസഫ്, ജസ്റ്റിന് ജോസ്, ഷിബിന്‍ സെബാസ്റ്റ്യന്‍, ടോബി സണ്ണി, വിദ്യാര്‍ഥി പ്രതിനിധികളായ ബോബി ഷിജോ, അനുഷ മരിയ ചെറിയാന് എന്നിവര്‍ നേതൃത്വം നല്കി.
Tags :