ഡോൺ ബോസ്കോ കോളജിൽ നടന്ന കേരളപ്പിറവി ദിനാഘോഷം കോളജ് ഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് കാരക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം: ബോസ്കോ കോളജിൽ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള ‘അമ്മക്കൂട്ട്' സംഘടിപ്പിച്ചു. ബികോം ഫിനാൻസ് വിഭാഗവും കോളജ് യൂണിയനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ ഫിനാൻസ് വിഭാഗം മേധാവി ടോണി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.വൈ. ജോയ് അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോബി മാത്യു, യൂണിയൻ ചെയർമാൻ സൽമാൻ എന്നിവർ പ്രസംഗിച്ചു.