"പെയ്ഡി'ന്റെ ജില്ലാ മാതൃസംഗമം സംസ്ഥാന പ്രസിഡന്റ് കെ.എം. ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡിന്റ ജില്ലാ മാതൃസംഗമം സംസ്ഥാന പ്രസിഡന്റ് കെ.എം. ജോർജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടോണി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ചെയർമാൻ ഫാ. ജോൺസൺ അന്തിക്കാട്ട്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ. പ്രദീപൻ, തൃശൂർ ഗ്രാമപഞ്ചായത്ത് സീനിയർ സൂപ്രണ്ട് പാണ്ഡു സിന്ധു, പെയ്ഡ് സംസ്ഥാനസെക്രട്ടറി അഡ്വ. ബോബി ബാസ്റ്റ്യൻ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് റിജി തുളസീധരൻ, സെക്രട്ടറി ജലജ പിള്ള, പി.എൽ. ജോർജ്, വസന്തകുമാരി, പ്രമിത എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് 350 ഓളം പേർ പങ്കെടുത്തു. കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.
Tags : Paid District nattuvisesham locl news