x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം

വെബ് ഡെസ്ക്
Published: August 14, 2026 01:30 AM IST | Updated: August 14, 2026 01:30 AM IST

പേ​ഴ​യ്ക്കാ​പ്പി​ള്ളി കൈ​നി​ക്ക​ര കാ​വി​ന് മു​ന്നി​ലെ മാ​ലി​ന്യ കൂ​മ്പാ​രം.

മൂ​വാ​റ്റു​പു​ഴ: പേ​ഴ​യ്ക്കാ​പ്പി​ള്ളി കൈ​നി​ക്ക​ര കാ​വി​ന് മു​ന്നി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​രം നീ​ക്കം ചെ​യ്യാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. പേ​ഴ​യ്ക്കാ​പ്പി​ള്ളി പാ​യി​പ്ര ക​വ​ല​യ്ക്ക് സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന കൈ​നി​ക്ക​ര കാ​വ് അ​മ്പ​ല​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലും പ​രി​സ​ര​ത്തും മാ​ലി​ന്യം കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്.

മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നും പൊ​തു​സ്ഥ​ല​ങ്ങ​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ഹ​രി​ത​ക​ര്‍​മ സേ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലി​രി​ക്കെ ഇ​ത്ത​ര​ത്തി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വി​ഷ​യ​ത്തി​ൽ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.

Tags : Nattuvishesham Districtnews Panchayat

Recent News

Corehub Up