x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​മാ​ക​ണം ഡോ​ക്ട​ര്‍​മാ​രു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന: മ​ന്ത്രി

വെബ്ഡെസ്ക്
Published: November 8, 2026 02:43 AM IST | Updated: November 8, 2026 02:43 AM IST

മ​ര്‍​ക​സ് യൂ​നാ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ബി​രു​ദം സ്വീ​ക​രി​ച്ച് പു​റ​ത്തി​റ​ങ്ങി​യ യു​വ ഡോ​ക്ട​ര്‍​മാ​ര്‍ മ​ന്ത്രി എ.​പി. അ​നി​ല്‍ കു​മാ​റി​നൊ​പ്പം.

കോ​ട​ഞ്ചേ​രി: ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്‌​ന പ​രി​ഹാ​ര​മാ​ക​ണം ഓ​രോ ഡോ​ക്ട​ര്‍​മാ​രു​ടെ​യും പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് മ​ന്ത്രി എ.​പി. അ​നി​ല്‍ കു​മാ​ര്‍. മ​ര്‍​ക​സ് യൂ​നാ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ത്താം വാ​ര്‍​ഷി​ക​വും ആ​റാ​മ​ത് ബി​രു​ദ ദാ​ന സ​മ്മേ​ള​ന​വും "ദാ​ഹെ ലി​ക്‌​സി​ര്‍' നോ​ള​ജ് സി​റ്റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. തൊ​ഴി​ലെ​ന്ന​തി​ന​പ്പു​റം വ​ലി​യ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് പൊ​തു​ജ​ന ആ​രോ​ഗ്യ​പ​രി​ച​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബാ​ച്ചി​ല​ര്‍ ഓ​ഫ് യു​നാ​നി മെ​ഡി​സി​ന്‍ ആ​ന്‍​ഡ് സ​യ​ന്‍​സ് (ബി​യു​എം​എ​സ്) പ​ഠ​നം പൂ​ര്‍​ത്തീ​ക​രി​ച്ച 34 യു​വ ഡോ​ക്ട​ര്‍​മാ​ര്‍ ച​ട​ങ്ങി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ചു. കേ​ര​ള​ത്തി​ന് പു​റ​മെ മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി തു​ട​ങ്ങി​യ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ആ​തു​ര സേ​വ​ന രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​ത്.

മ​ര്‍​ക​സ് യു​നാ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​മ​ര്‍​പ്പി​ച്ച​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​യു. മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ള​ജ് സി​റ്റി ഫൗ​ണ്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ ഹ​കീം അ​സ്ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags : Minister Nattuvishesham DistrictNews DeepikaNews

Recent News

Corehub Up