x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍

വെബ് ഡെസ്ക്
Published: September 5, 2026 10:39 PM IST | Updated: September 5, 2026 11:48 PM IST

പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ര്‍​വ​ഹി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഇ​ത​ര പ്ര​ശ്ന​ങ്ങ​ളും​മൂ​ലം പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന കു​ട്ട​നാ​ട​ന്‍ ജ​ന​ത​യു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ​തി​നേ​ഴാ​മ​ത് പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ഥ​മ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ കു​ടും​ബ​ജ്യോ​തി​യു​ടെ ക​ള​ര്‍​പ​തി​പ്പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​താ വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​സം​ഗം ന​ട​ത്തി.
അ​തി​രൂ​പ​താ ചാ​ന്‍​സ​ല​ര്‍ ഫാ.​ഡോ. ജോ​ര്‍​ജ് പു​തു​മ​ന​മൂ​ഴി അം​ഗ​ങ്ങ​ള്‍​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ആ​ന്‍റ​ണി ആ​റി​ല്‍​ച്ചി​റ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍, മോ​ണ്‍. ജോ​ണ്‍ തെ​ക്കേ​ക്ക​ര, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​ജ​യിം​സ് മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

17-ാമ​ത് പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ജോ​ച്ച​ന്‍ ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ജോ​ബി പി.​സി., ഡോ. ​ജി​ഷ മോ​ള്‍ അ​ല​ക്സ് എ​ന്നി​വ​ര്‍ നി​യ​മി​ത​രാ​യി. അ​തി​രൂ​പ​ത​യി​ലെ 18 ഫൊ​റോ​ന​ക​ളി​ല്‍​നി​ന്ന് പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 215 അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍.

Tags : Nattuvishesham Districtnews Deepikanews Pastoral Council

Recent News

Corehub Up