കാഞ്ഞങ്ങാട്: കെ.മാധവന് ഫൗണ്ടേഷന്റെ ആസ്ഥാനമായ ചെമ്മട്ടംവയലിലെ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടാ ഗാലറി ഒരുങ്ങുന്നു. മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, കെ.കേളപ്പന്, മുഹമ്മദ് അബ്ദുള്‍റഹ്മാന്‍, മൊയ്തുമൗലവി, പി.കൃഷ്ണപിള്ള തുടങ്ങി വടക്കെ മലബാറിലെയും കാസര്‍ഗോഡ് ജില്ലയിലേയും പ്രമുഖരായ സ്വാതന്ത്ര്യസമര സേനാനികളുടെഫോട്ടോകളാണ് പ്രദര്‍ശനത്തിന് തയ്യാറാക്കിയിട്ടുള്ളത്.
ചിത്രകാരന് രാജേന്ദ്രന് പുല്ലൂരാണ് ഗാലറി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം നൂറോളം ഫോട്ടാകളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ അന്‍പതിലധികം സേനാനികളുണ്ട്. ജില്ലയിലെ മുഴുവന്‍ സ്വാതന്ത്ര്യസമരസേനാനികളെയും ഉള്‍പ്പെടുത്തി ഒരുക്കാന്‍ ഉദ്ദേശിക്കുന്ന ഗാലറിയുടെ ആദ്യഘട്ടം സ്വാതന്ത്ര്യദിനത്തില്‍ ഉച്ചകഴിഞ്ഞ് 3.30നു ശില്പി കാനായി കുഞ്ഞിരാമന് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. എഴുത്തുകാരന് അംബികാസുതന്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തും.