വെള്ളറ: സെന്റ് ജയിംസ് സിഎസ്ഐ പള്ളിയിൽ സഭാ പ്ലാറ്റിനം ജൂബിലി പെരുന്നാൾ 14, 15 തീയതികളിൽ ആഘോഷിക്കും. 1951ൽ സ്ഥാപിതമായ സഭയുടെ 75 വർഷത്തെ വിശ്വാസപാരമ്പര്യത്തിന്റെയും ആത്മീയ ശുശ്രൂഷകളുടെയും സേവനപ്രവർത്തനങ്ങളുടെയും സ്മരണ പുതുക്കിയാണ് രണ്ടു ദിവസത്തെ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
സിഎസ്ഐ സഭ മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ റവ. വി.എസ്. ഫ്രാൻസിസ്, ബിഷപ് റവ. ഡോ. കെ.ജി. ദാനിയേൽ എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്ലർജി സെക്രട്ടറി റവ. ടി.ജെ. ബിജോയ്, ട്രഷറർ റവ. ഓക്സിൻ ജോൺ, അല്മായ സെക്രട്ടറി അഡ്വ. ഡി.എൻ. സാംകുട്ടി, രജിസ്ട്രാർ സജി തടത്തിൽ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. എ.ടി. ജോൺ, ബിഷപ്സ് സെക്രട്ടറി റവ. പി.സി. മാത്യുക്കുട്ടി തുടങ്ങിയവർ വിശിഷ്ടാതിഥികളായെത്തും.
14നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, ആറിന് വിശുദ്ധാരാധന, 7.15ന് ആകാശവിസ്മയം, 7.30ന് സഭാംഗങ്ങളുടെ കലാപരിപാടികൾ, രാത്രി 8.30ന് കഥാപ്രസംഗം, ഒന്പതിന് കരോക്കെ ഗാനമേളയും നൃത്തപരിപാടികളും. 15നു രാവിലെ ഏഴിന് സാധാരണ നമസ്കരണവും 9.30ന് ബിഷപ്പുമാർക്ക് സ്വീകരണവും നൽകും. പത്തിന് ഘോഷയാത്രയും 10.30ന് വിശുദ്ധ സംസർഗ ശുശ്രൂഷയും. ഉച്ചയ്ക്ക് 12.30ന് ലേലവും ഒന്നിന് സ്നേഹവിരുന്നും. വൈകുന്നേരം 4.30ന് ഘോഷയാത്ര, 6.30ന് റവ. ടി.ജെ. ബിജോയിയുടെ നേതൃത്വത്തിൽ വിശുദ്ധാരാധന. രാത്രി എട്ടിന് ആകാശവിസ്മയം, 8.30ന് ഗാനമേള.
വികാരി റവ. രാജ് ജി. ഇമ്മാനുവൽ, ജൂബിലി കൺവീനർ പി.എസ്. ചാർളി, സെക്രട്ടറി പ്രിൻസ് ജോസ്, ബ്രദർ വി.ടി. ജസ്റ്റിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Platinum Jubilee nattuvishesham local news Celebrations