x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം രാ​ഹ​ത് പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: October 1, 2026 02:29 AM IST | Updated: October 1, 2026 02:29 AM IST

പി​എം രാ​ഹ​ത്' പ​ദ്ധ​തി​ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം.

കോ​ഴി​ക്കോ​ട്: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​ന്ന "പി​എം രാ​ഹ​ത്' പ​ദ്ധ​തി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്‌. മാ​ധ​വി​ക്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ന​ൽ​കേ​ണ്ട അ​ടി​യ​ന്ത​ര ചി​കി​ത്സ​യും തു​ട​ർ​ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
യോ​ഗ​ത്തി​ൽ സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി പ്ര​തി​നി​ധി വി​വേ​ക്, പി.​എം. രാ​ഹ​ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന്, അ​പ​ക​ട വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റോ​ഡ് ആ​ക്സി​ഡ​ന്‍റ് ഡാ​റ്റാ​ബേ​സ് പോ​ർ​ട്ട​ൽ മു​ഖേ​ന പി​എം രാ​ഹ​ത് പ​ദ്ധ​തി​യി​ൽ പൊ​ലി​സി​ന്‍റെ ഇ​ട​പെ​ട​ലി​നെ​പ്പ​റ്റി നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ ജി​ല്ലാ റോ​ൾ​ഔ​ട്ട് മാ​നേ​ജ​ർ ഒ. ​ആ​ര്യ വി​ശ​ദീ​ക​രി​ച്ചു.

അ​സി​സ്റ്റ​ന്‍റ് പൊ​ലി​സ് ക​മ്മി​ഷ​ണ​ർ​മാ​ർ , നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡെ​പ്യൂ​ട്ടി പൊലിസ് സൂ​പ്ര​ണ്ട്, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ, അ​ഡീ​ഷ​ണ​ൽ ഡി​എം​ഒ, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ, സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ, എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് സ​പ്പോ​ർ​ട്ട് സി​സ്റ്റം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up