തൃപ്പൂണിത്തുറ: കസ്റ്റഡിയിലിരിക്കെ പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിലെടുത്ത ഞാറക്കൽ ചിരട്ടപ്പുരക്കൽ ദേവദാസ് (23) ആണ് അക്രമാസക്തനായി ജീപ്പിന്റെ ഗ്ലാസ് തകർത്തത്. 17ന് പുലർച്ചെ 12.50ഓടെയായിരുന്നു സംഭവം.
രാജഗിരി കോളജ് ഗേറ്റിനു മുൻവശത്തു നിന്ന് പിടികൂടിയ പ്രതിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ പ്രതി തൃപ്പൂണിത്തുറ റെയിൽവേ മേൽപ്പാലത്തിന് മുകളിൽ വച്ച് ഗ്ലാസ് ചവിട്ടി പൊട്ടിക്കുകയായിരുന്നു. ഇൻഫോപാർക്ക് സ്റ്റേഷൻ എസ്ഐ നൽകിയ പരാതിയിൽ ഹിൽപാലസ് പോലീസാണ് കേസെടുത്തത്.
Tags : nattu vishesham Police jeep window smashing