x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​സ്റ്റ്ഓ​ഫിസി​ന് പൂ​ട്ടുവീ​ണു: തു​റ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍

വെബ് ഡെസ്ക്
Published: November 3, 2026 11:03 PM IST | Updated: November 3, 2026 11:03 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ആ​ല​ക്കോ​ട് പോ​സ്റ്റ്ഓ​ഫി​സ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ചുപൂ​ട്ടി​യ​താ​യി പ​രാ​തി. മ​തി​യാ​യ അ​ക്കൗ​ണ്ടു​ക​ളും വ​രു​മാ​ന​മി​ല്ലെ​ന്നു​മു​ള്ള കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തൊ​ടു​പു​ഴ​യി​ല്‍നി​ന്ന് സൂ​പ്ര​ണ്ടെ​ത്തി ശ​നി​യാ​ഴ്ച പോ​സ്റ്റ്ഓ​ഫിസ് പൂ​ട്ടി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​ന്നി​രു​ന്ന ത​പാ​ല്‍ ഓ​ഫിസ് പൂ​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചോ മ​റ്റു ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചോ മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നും ന​ല്‍​കി​യി​രു​ന്നി​ല്ല.

സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി പേ​ര്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ആ​ല​ക്കോ​ട്. പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു മു​റി​യി​ലാ​യി​രു​ന്നു ഓ​ഫിസി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ന​ട​ന്നി​രു​ന്ന​ത്. സേ​വിം​ഗ്‌​സ് പ​ദ്ധ​തി​യി​ല്‍ ചെ​റി​യ സ​മ്പാ​ദ്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കാ​നും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി നാ​ട്ടു​കാ​ര്‍ ആ​ശ്ര​യി​ച്ചി​രു​ന്ന​ത് ഈ ​ത​പാ​ല്‍ ഓ​ഫിസി​നെ​യാ​യി​രു​ന്നു. ഓ​ഫിസ് അ​ട​ച്ച​തോ​ടെ ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​നി ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ക​ല​യ​ന്താ​നി പോ​സ്റ്റ് ഓ​ഫി​സി​നെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി പ്ര​ദേ​ശ​ത്തെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ്ഓ​ഫിസ് പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന​ത്. ഇ​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലേ​ക്കു​മെ​ത്തി​യ​ത്. പോ​സ്റ്റ്ഓ​ഫി​സ് സാ​മാ​ന്യം മി​ക​ച്ച രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്നും പൂ​ട്ടി​യ​ത് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ സ​മ്പാ​ദ്യം സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നും മ​റ്റ് ത​പാ​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കും ആ​ശ്ര​യ​മാ​യി​രു​ന്ന സ്ഥാ​പ​നം പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ പോ​സ്റ്റ്ഓ​ഫിസ് പൂ​ട്ടി​യ​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സി​പി​എം ആ​ല​ക്കോ​ട് നോ​ര്‍​ത്ത്, സൗ​ത്ത് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ന​സ് റ​ഷീ​ദ്, പി.​ജെ.​ ര​തീ​ഷ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. സൂ​പ്ര​ണ്ടി​നെ നേ​രി​ല്‍ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും പോ​സ്റ്റ്ഓ​ഫി​സ് വീ​ണ്ടും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Tags :

Recent News

Corehub Up