x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി മു​ട​ക്കം: പ​രി​ഹാ​രം‌ വേ​ണ​മെ​ന്ന് കോ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം

വെബ് ഡെസ്ക്
Published: July 28, 2026 11:45 PM IST | Updated: July 28, 2026 11:45 PM IST

പ്രതീകാത്മക ചിത്രം

കോ​ന്നി: കോ​ന്നി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​കു​ന്ന വൈ​ദ്യു​തിമു​ട​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം. പ​ഞ്ചാ​യ​ത്തം​ഗം പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഇ​ന്ന​ലെ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി.

കോ​ന്നി​യി​ലും പ​രി​സ​രപ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ര​ന്ത​രം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് കോ​ന്നി 33 കെ​വി വൈ​ദ്യു​ത നി​ല​യ​ത്തി​ന്‍റെ ശേ​ഷി​ക്കു​റ​വു​ മൂ​ല​മാ​ണെ​ന്നും നി​ല​യ​ത്തി​ന്‍റെ ശേ​ഷി 110 കെ​വി​യാ​ക്കി വ​ർ​ധി​പ്പി​ച്ച് പ്ര​സ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്ന​ത്.

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം വൈ​ദ്യു​തി മു​ട​ക്കം കാ​ര​ണം ത​ട​സ​പ്പെ​ടു​ന്നു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വൈ​ദ്യു​തി മു​ട​ക്കം കാ​ര​ണം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​നം കാ​ര​ണം ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​ന്ന​തും പ​തി​വാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

Tags : Power Outage NattuVishasham DistrictNews

Recent News

Corehub Up