x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു കു​രു​ന്നു​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ളും

വെബ് ഡെസ്ക്
Published: October 30, 2026 12:37 AM IST | Updated: October 30, 2026 12:37 AM IST

പ്രതീകാത്മക ചിത്രം

മു​ക്കം: അ​പൂ​ര്‍​വ്വ ജ​നി​ത​ക രോ​ഗ​മാ​യ സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി (എ​സ്എം​എ) ബാ​ധി​ച്ച ക​ല്ലു​രു​ട്ടി​യി​ലെ മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ മു​ക്കം മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും കൈ​കോ​ര്‍​ക്കു​ന്നു. ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​രു​ട്ടി നി​വാ​സി​ക​ളാ​യ അ​രു​ണ്‍ - ഷാ​ല്‍​മി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഒ​ന്ന​ര വ​യ​സു​ള്ള ഈ​ഥ​ന്‍, ഡേ​വി​ഡ്, ഒ​ലി​വ​ര്‍ എ​ന്നി​വ​രു​ടെ തു​ട​ര്‍​ന്നു​ള്ള ജീ​ന്‍ തെ​റാ​പ്പി ചി​കി​ത്സ​യ്ക്കാ​യി ആ​വ​ശ്യ​മാ​യ 50 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​നാ​ണ് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും പി​ന്തു​ണ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ര്‍ ര​ണ്ടി​ന് സ്വ​കാ​ര്യ ബ​സു​ക​ള്‍ ന​ട​ത്തു​ന്ന കാ​രു​ണ്യ യാ​ത്ര​യി​ല്‍ നി​ന്നു കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ല്‍, ഇ​ന്ധ​ന​ച്ചെ​ല​വ് മാ​ത്രം ക​ഴി​ച്ച്, ബാ​ക്കി തു​ക​യും ജീ​വ​ന​ക്കാ​രു​ടെ അ​ന്ന​ത്തെ വേ​ത​ന​വും പൂ​ര്‍​ണ്ണ​മാ​യും ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്ക് ന​ല്‍​കും. മു​ന്‍ എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലു​മാ​ണ് ഈ ​സം​രം​ഭം പു​രോ​ഗ​മി​ക്കു​ന്ന​ത്.

മു​ക്കം കേ​ന്ദ്രീ​ക​രി​ച്ച് ഓ​ടു​ന്ന തോ​ട്ടു​മു​ക്കം, തി​രു​വ​മ്പാ​ടി, ഓ​മ​ശേരി, താ​മ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ര്‍, കൂ​ട​ര​ഞ്ഞി, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ മ​ല​യോ​ര റൂ​ട്ടു​ക​ളി​ലെ 30ല​ധി​കം സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ ഈ ​സം​രം​ഭ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​ന്ന് ദീ​ര്‍​ഘ​ദൂ​ര, സൗ​ജ​ന്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കി സ്ത്രീ​ക​ളും മ​റ്റ് യാ​ത്ര​ക്കാ​രും സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്ത് ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ചി​കി​ത്സാ സ​ഹാ​യ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ഒ​റ്റ പ്ര​സ​വ​ത്തി​ലു​ണ്ടാ​യ മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ​യും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ നി​ല​വി​ല്‍ 10.5 കോ​ടി രൂ​പ​യോ​ളം സ​മാ​ഹ​രി​ച്ചു ക​ഴി​ഞ്ഞു. ഇ​നി​യും 40 കോ​ടി​യോ​ളം രൂ​പ സ​മാ​ഹ​രി​ക്കേ​ണ്ട​തു​ണ്ട്.

കു​രു​ന്നു​ക​ളെ സ​ന്ദ​ര്‍​ശി​ച്ച് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍

കോ​ഴി​ക്കോ​ട്: അ​പൂ​ര്‍​വ ജ​നി​ത​ക രോ​ഗ​മാ​യ എ​സ്എം​എ (സ്പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി) ബാ​ധി​ച്ച ക​ല്ലു​രു​ട്ടി​യി​ലെ മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ​ത്തെ യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ളും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ല്‍​ക്കേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ക​ക്ഷി രാ​ഷ്ട്രീ​യ ജാ​തി​മ​ത ഭേ​ദ​മ​ന്യേ മാ​ന​വി​ക​ത ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് എ​ല്ലാ​വ​രും കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

Tags :

Recent News

Corehub Up