തൃപ്പൂണിത്തുറ: ഗതാഗത ക്ലേശമുള്ള എരൂരിലേയ്ക്ക് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു. ദീപക് ജോയ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് പുതിയ സർവീസ് അനുവദിച്ചത്. തൃപ്പൂണിത്തുറയിൽ നിന്നാരംഭിക്കുന്ന ബസ് എരൂർ വഴി എറണാകുളത്തേയ്ക്കാണ് സർവീസ് നടത്തുന്നത്. എരൂർ, വെണ്ണല, പാലാരിവട്ടം വഴി കലൂരിലെത്തും. കലൂരിൽ നിന്ന് തിരിച്ച് പാലാരിവട്ടം, വെണ്ണല, എരൂർ വഴി തൃപ്പൂണിത്തുറയിലേയ്ക്കും, തുടർന്ന് തൃപ്പൂണിത്തുറയിൽ നിന്ന് വീണ്ടും എരൂർ, കലൂർ, ഹൈക്കോർട്ട്, മേനക വഴി എറണാകുളം ജെട്ടി സ്റ്റാൻഡിലേയ്ക്കുമായാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെയും വൈകിട്ടും സർവീസ് ഉണ്ടാകും. പുതിയ സർവീസ് എരൂർ കോഴിവെട്ടുംവെളിയിൽ 18ന് രാവിലെ 9.30ന് ദീപക് ജോയ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും.