കക്കാടംപൊയിൽ ട്രാവൽ ആൻഡ് ടൂറിസം മാർട്ടിന്റെ ലോഗോ പ്രിയങ്ക ഗാന്ധി എംപി പ്രകാശനം ചെയ്യുന്നു.
കൂടരഞ്ഞി: കക്കാടംപൊയിലിനെ ആഗോള ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമായി അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എംഎൽഎ സി.കെ. കാസിമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കക്കാടംപൊയിൽ ട്രാവൽ ആൻഡ് ടൂറിസം മാർട്ടിന്റെ ലോഗോ പ്രിയങ്ക ഗാന്ധി എംപി പ്രകാശനം ചെയ്തു.ലോഗോ പ്രകാശന ചടങ്ങിൽ സി.കെ. കാസിം എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി ടി. സിദ്ദിഖ് മുഖ്യാതിഥിയായി. ബിജു താന്നിക്കാക്കുഴി, വി.കെ. ഹുസൈൻകുട്ടി, കെ.ടി. മൻസൂർ, പി.ജി. മുഹമ്മദ്, എം.ടി. അഷ്റഫ്, ജോബി ഇലന്തൂർ, സി.എ. മുഹമ്മദ്, രാജേഷ് ജോസ്, അബ്ദുറഹിമാൻ മേലേടത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags : Priyanka Gandhi NattuVishesham DistrictNews