x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ റി​ബ​ൺ കെ​ട്ടി സം​ര​ക്ഷ​ണം

വെബ് ഡെസ്ക്
Published: October 30, 2026 10:34 PM IST | Updated: October 30, 2026 10:36 PM IST

ല​ക്ക​ത്തി​നു സ​മീ​പം റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്ത് റി​ബ​ൺ വ​ലി​ച്ചു​കെ​ട്ടി​യി​രി​ക്കു​ന്നു.

മ​റ​യൂ​ർ: മൂ​ന്നാ​ർ-​മ​റ​യൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു. ല​ക്ക​ത്തി​നും വാ​ഗു​വ​രൈ​യ്ക്കു​മി​ട​യി​ലാ​ണ് റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ചു​വ​ന്ന റി​ബ​ൺ​കെ​ട്ടി സു​ര​ക്ഷ​യൊ​രു​ക്കു​ക​യാ​ണ് പൊ​തു മ​രാ​മ​ത്ത് വ​കു​പ്പ്.നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​ള്ള​തി​നാ​ൽ റോ​ഡ് ത​ക​ർ​ന്ന​ത് ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​റി​ല്ല. ഇ​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. എ​ത്ര​യും വേ​ഗം ത​ക​ർ​ന്ന ഭാ​ഗ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags :

Recent News

Corehub Up