x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും നി​വേ​ദ​ന​വും

വെബ് ഡെസ്ക്
Published: October 26, 2026 04:08 AM IST | Updated: October 26, 2026 04:08 AM IST

കെ​എ​ൽ​സി​എ മാ​നാ​ട്ടു​പ​റ​മ്പ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച തെ​രു​വുനാ​യ് ശല്യത്തിനെതി​രെ​യു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഫാ. ​മൈ​ക്കി​ൾ ഡി​ക്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വൈ​പ്പി​ൻ : മാ​നാ​ട്ടു​പ​റ​മ്പ് തി​രു​ഹൃ​ദ​യ ദേ​വാ​ല​യം കെ​എ​ൽ​സി​എ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ൾ ഭീ​തി വി​ത​ച്ച് വി​ല​സു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്ക്സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ ജി​തി​ൻ​ലാ​ലി​ന് നി​വേ​ദ​നം ന​ൽ​കി. പ്ര​തി​ഷേ​ധ​യോ​ഗം വി​കാ​രി ഫാ. ​മൈ​ക്കി​ൾ ഡി​ക്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി കു​രി​ശി​ങ്ക​ൽ , സ​ലോ​മി ഗി​ൽ​ബ​ർ​ട്ട്, സി​സ്റ്റ​ർ ഷീ​ബ ആ​ന്‍റ​ണി, ബി​ജോ​യ്, ലെ​നി​ൻ, ലൂ​സി ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags :

Recent News

Corehub Up