x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ന്ന റോ​ഡി​ൽ വാ​ഴ​ ന​ട്ട് പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: October 30, 2026 10:33 PM IST | Updated: October 30, 2026 10:36 PM IST

നാ​ട്ടു​കാ​ർ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ക്കു​ന്നു.

മു​രി​ക്കും​തൊ​ട്ടി: ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​വാ​ർ​ഡി​ലെ പ്ലാ​ക്കൂ​ട്ടം- മി​ല്ലും​പ​ടി റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​ര​മാ​കു​ന്നു. ഇ​തു​മൂ​ലം ഓ​ട്ടോ​യും ടാ​ക്സി​ക​ളും ഇ​വി​ടേ​ക്ക് എ​ത്താ​ൻ മ​ടി​ക്കു​ക​യാ​ണ്.

റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ അ​മി​ത​ചാ​ർ​ജ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ഇ​വ​ർ ഈ ​ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ക​യു​ള്ളൂ. രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നെ​തി​രേ നാ​ട്ടു​കാ​ർ റോ​ഡി​ൽ വാ​ഴ​യും ചേ​ന​യും ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. 150ലേ​റെ കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യാ​ണി​ത്.

റോ​ഡി​ന്‍റെ മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. ദി​വ​സേ​ന ഏ​ഴോ​ളം സ്കൂ​ൾ ബ​സു​ക​ളാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​സു​ര​ക്ഷ​യെ​പ്പോ​ലും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി 12 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും മു​ന്നോ​ട്ടു​പോ​യി​ല്ല. റോ​ഡ് കൂ​ടു​ത​ൽ ത​ക​ർ​ന്ന ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up