പ്രതീകാത്മക ചിത്രം
തൊടുപുഴ: കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ 20നും 24നും വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹികക്ഷേമ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വീടുകളിലെത്തിച്ച് നല്കുന്ന നടപടി നിര്‍ത്തിവച്ചതുമൂലം ഭിന്നശേഷിക്കാരും കിടപ്പു രോഗികളും പ്രതിസന്ധിയിലാണ്. ബാങ്കുകളില്‍ നേരിട്ടെത്തി പണം കൈപ്പറ്റുന്നതിന് ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളിലെത്തിച്ച് പണം നല്‍കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്.
അറക്കുളത്ത് കെ.എല്‍.ജോസഫ്, അടിമാലിയില്‍ കെ.വി.ശശി, തൊടുപുഴയില്‍ വി.വി. മത്തായി, മുട്ടത്ത് കെ.പി. മേരി, ഇടവെട്ടിയില്‍ സുമ ജോയി, കൊന്നത്തടിയില്‍ ഷൈല സുരേന്ദ്രന് എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ.എല്‍. ജോസഫ്, സെക്രട്ടറി എം.ജെ. മാത്യു, വി.വി. മത്തായി, എന്‍.കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Protest rally village office