ബണ്ടിലുണ്ടായ അള്ള അടക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി.
ചങ്ങനാശേരി: പുഞ്ചകൃഷി നെല്‍വിത്തു വിതയ്ക്ക് മുന്നൊരുക്കം തകൃതിയായി നടക്കുമ്പോള്‍ പാടശേഖരങ്ങളില്‍ മടവീഴ്ച ഭീഷണി വ്യാപകം. നെല്‍വിത്തിന് ക്ഷാമം നേരിടുന്നതും പ്രതിസന്ധിക്കിടയാക്കുന്നു. കാലപ്പഴക്കംമൂലം ബണ്ടുകള്‍ക്കു നേരിട്ട ബലക്ഷയം, മോട്ടോര്‍ തറകള്‍ക്കും പറക്കുഴികള്ക്കുമുണ്ടായിരിക്കുന്ന ജീര്‍ണതകൾ, കല്ക്കെട്ടുകള്ക്കുണ്ടായിരിക്കുന്ന തകര്‍ച്ച തുടങ്ങിയവയാണ് ബണ്ടുകളില്‍ അള്ളകള്‍ സൃഷ്ടിക്കപ്പെട്ട് മടവീഴ്ചക്ക് കാരണമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ഷകര്‍ കാലങ്ങളായി കര്‍ണാടക സീഡ്സ് കോര്‍പ്പറേഷന്റെ ഉമ നെല്‍വിത്താണ് ഉപയോഗിക്കുന്നത്.
ചങ്ങനാശേരി, കുട്ടനാട്, മേഖലകളില്‍ വിത്ത് വിതരണം നടത്തിവന്ന ചില സ്വകാര്യ ഏജന്റുമാര്‍ക്ക് ഈ നെല്‍വിത്ത് ലഭ്യമാകാതിരുന്നതും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിത്തും വളവും കൃഷി സാമുഗ്രികളും എത്തിക്കാനും കൊയ്ത നെല്ല് ലോറിയില്‍ എത്തിക്കാനും പാടശേഖരങ്ങളില്‍ സൗകര്യപ്രദമായ റോഡുകളില്ലാത്തതും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പാടശേഖരങ്ങളില്‍ നവംബര്‍ പത്തോടെ വിത്ത് വിതയ്ക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
ബണ്ടുകളിലെ അള്ളകള്ഭീഷണി
553 ഏക്കര്‍ വിസ്തൃതിയിലാണ് ഓടേറ്റി തെക്ക് പാടശേഖരം വ്യാപിച്ചുകിടക്കുന്നത്. മുന്നൂറു കര്‍ഷകരാണ് ഈ പാടശേഖരത്തില്‍ കൃഷി ചെയ്യുന്നത്. ചങ്ങനാശേരി-ആലപ്പുഴ ബോട്ട്പാത തോടും മുട്ടാർ-നീലംപേരൂര്‍ തോടും കുമരങ്കരി-പറാല്‍ നാട്ടുതോടും ചുറ്റപ്പെട്ടതാണ് ഈ പാടശേഖരം. വാഴപ്പള്ളി, വെളിയനാട് കൃഷിഭവനുകളുടെ പരിധിയിലാണ് ഈ പാടശേഖരം. ഇതിനോടു ചേര്‍ന്നുള്ള ഓടേറ്റി വടക്ക് 565 ഏക്കര്‍ പാടശേഖരത്തില്‍ മൂന്നൂറിലേറെ കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. വാഴപ്പള്ളി പഞ്ചായത്ത് കൃഷിഭവന് പരിധിയിലാണ് ഈ പാടശേഖരം സ്ഥിതി ചെയ്യുന്നത്. മഴശക്തിപ്പെട്ട് തോടുകളില്‍ ജലനിരപ്പുയരമ്പോള് വിവിധ സ്ഥലങ്ങളില്‍ മടവീഴ്ചയുണ്ടായി കൃഷിക്ക് നാശം നേരിടുന്നത് പതി
വാണ്.
തോടുകളിലെ പോളശല്യം നീക്കാന്‍ വിഷം തളിക്കാനും ട്രാക്ടറടിച്ച് പോളനശിപ്പിക്കാനും കര്‍ഷകര്‍ക്ക് വന്‍തുക ചെലവാക്കേണ്ടിവന്നു. കഴിഞ്ഞയാഴ്ചകളിലുണ്ടായ മഴയില്‍ ഈ പാടശേഖരങ്ങളിലെ ബണ്ടുകളില്‍ അള്ള വീണത് പരിഹരിക്കാന്‍ ആയിരക്കണക്കിനു രൂപ ചെലവഴിക്കേണ്ടിവന്നു. വരാനിരിക്കുന്ന വൃശ്ചിക വേലിയേറ്റവും കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കൃഷിവകുപ്പില്‍ ഫണ്ടില്ല സഹായങങള് വൈകുന്നു കഴിഞ്ഞ പുഞ്ചകൃഷി സീസണില്‍ പാടശേഖം ഒരുക്കുന്ന സമയത്ത് ഓടേറ്റി തെക്ക് പാടശേഖര ബണ്ടിന്റെ വിവിധ ഭാഗങ്ങള്‍ മടവീണ് ഒലിച്ചു പോയിരുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരില്‍ക്കണ്ട് ബോധ്യപ്പെട്ട് എഫ്ഐആര്‍ രേഖപ്പെടുത്തി കൃഷി വിഭാഗം എന്‍ജിനീയറിംഗ് സെക്ഷന്‍ കൈമാറി. ആറുലക്ഷത്തോളം രൂപയുടെ നഷ്ടപരിഹാരമാണ് അന്ന് കണക്കാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച നഷ്ടപരഹാരം ഒരുവര്‍ഷം പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.
അപ്പര്‍കുട്ടനാട്ടിലും നെല്‍വിത്ത് സൗജന്യമാക്കണം
*കുട്ടനാട്ടില്‍ നെല്‍വിത്ത് സൗജന്യമായി നല്കുന്നതുപോലെ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്കും സൗജന്യമായി ലഭിക്കണം. ഇപ്പോ ള്‍ പഞ്ചായത്തുകളുടെ സബ്സിഡി ആനുകൂല്യത്തിലാണ് അപ്പര്‍കുട്ടനാട്ടില്‍ വിത്ത് ലഭിക്കുന്നത്.*പാടശേഖരങ്ങളിലെ പുളിരസം മാറ്റുന്നതിനായി പാടശേഖരം ഒരുക്കുമ്പോള്‍ ഉപയോഗിക്കുന്ന കക്കായും ഡോളോമൈറ്റും കൃഷിവകുപ്പില്‍നിന്നും ഉടനെ ലഭ്യമാക്കണം. *കൃഷി ആനുകാല്യങ്ങള്‍ സമയ ബന്ധിതമായി നല്‍കണം.
Tags :