വീടുകളുടെ ശിലാസ്ഥാപനം
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കൈപ്പറ്റ നെല്ലിമാളത്ത് നിർമിക്കുന്ന നാല് വീടുകളുടെ ശിലാസ്ഥാപനം സംസ്ഥാന പ്രസിഡന്റ് എംപി വേലായുധൻ നിർവഹിച്ചു. സംഘടന വാങ്ങിയ 24 സെന്റിലാണ് വീടുകൾ പണിയുന്നത്.
ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.പി. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. വിപിനചന്ദ്രൻ,ഇ.ടി. സെബാസ്റ്റ്യൻ, കെ.സി. രാജൻ, വേണുഗോപാൽ എം. കീഴ്ശേരി, ജി. വിജയമ്മ, പി.എം. ജോസ്, എൻ.ഡി. ജോർജ്, കെ.എം. ആലീസ്, ടി.ജെ. സക്കറിയാസ്, ടി.വി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.