x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ശേ​രി​യു​ടെ പ​രാ​തി: കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ തെ​ളി​വെ​ടു​പ്പ് നാ​ളെ

വെബ് ഡെസ്ക്
Published: September 20, 2026 11:02 PM IST | Updated: September 20, 2026 11:02 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: കെ ​റെ​യി​ല്‍, സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ല്‍​വേ ബോ​ര്‍​ഡ് രേ​ഖാ​മൂ​ലം ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ പ​റ​ഞ്ഞ വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് ന​ല്‍​കാ​ത്ത​തി​നെ​തി​രേ സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ര​ക്ഷാ​ധി​കാ​രി​യും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​സ​ഫ് എം.​പു​തു​ശേ​രി കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നാ​ളെ തെ​ളി​വെ​ടു​പ്പ്. രാ​വി​ലെ 11ന് ​കേ​ന്ദ്ര ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ സ്വാ​ഗ​ത് ദാ​സ് ആ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

പ​രാ​തി​ക്കാ​ര​നാ​യ പു​തു​ശേ​രി​യോ​ട് പ​ത്ത​നം​തി​ട്ട ക​ള​ക്‌​ട​റേ​റ്റി​ലെ എ​ന്‍​ഐ​സി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് സ്റ്റു​ഡി​യോ​യി​ല്‍ എ​ത്താ​നാ​ണ് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. 25000 പേ​ര്‍ ഒ​പ്പി​ട്ട ഭീ​മ​ഹ​ര്‍​ജി പു​തു​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് എം.​പി. ബാ​ബു​രാ​ജ്, വി​നു കു​ര്യാ​ക്കോ​സ്, ശി​വ​ദാ​സ് മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ കൊ​ടു​ക്കു​ന്നി​ല്‍ സു​രേ​ഷ്, ആ​ന്‍റോ ആ​ന്‍റ​ണി, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍, ബെ​ന്നി ബ​ഹ​നാ​ന്‍, ഇ. ​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എ​ന്നീ എം​പി​മാ​രോ​ടൊ​പ്പം 2024 ഓ​ഗ​സ്റ്റ് ആ​റി​ന് റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യു​ണ്ടാ​യി. കേ​ര​ള​ത്തി​ലെ 17 എം​പി​മാ​ര്‍ ഈ ​നി​വേ​ദ​ന​ത്തി​ല്‍ ഒ​പ്പു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

നി​വേ​ദ​നം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ന്നും പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും, മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി​യെ ഈ ​വി​ഷ​യ​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നാ​യി ഒ​രു ക​ര​ട് ത​യാ​റാ​ക്കി, പ​രി​ശോ​ധ​ന​യ്ക്കും അം​ഗീ​കാ​ര​ത്തി​നു​മാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കാ​ട്ടി​യു​ള്ള ഒ​രു മ​റു​പ​ടി​ക്ക​ത്ത് ഓ​ഗ​സ്റ്റ് 18-നു ​ത​ന്നെ റെ​യി​ല്‍​വേ ബോ​ര്‍​ഡ് ന​ല്‍​കു​ക​യു​ണ്ടാ​യി.

എ​ന്നാ​ല്‍ ക​ത്തോ അ​തി​ലെ വി​വ​ര​ങ്ങ​ളോ ഇ​തു​വ​രെ​യും ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പു​തു​ശേ​രി 2024 ന​വം​ബ​ര്‍ ഒ​ന്നി​ന് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പു​തു​ശേ​രി കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് തെ​ളി​വെ​ടു​പ്പ്.

Tags : Nattuvishesham DistrictNews DeepikaNews Commission's

Recent News

Corehub Up