x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ നാളെ പു​ന​രാ​രം​ഭി​ക്കും

വെബ് ഡെസ്ക്
Published: September 13, 2026 01:56 AM IST | Updated: September 13, 2026 01:56 AM IST

പ്രതീകാത്മക ചിത്രം

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നാളെ രാ​വി​ലെ പത്തി നു പുനരാരംഭിക്കും.
ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വച്ചി​രു​ന്ന കൗ​ണ്ട​റാ​ണ് വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട, ക​ള്ളി​ക്കാ​ട്, കു​റ്റി​ച്ച​ൽ തു​ട​ങ്ങി​യ മ​ല​യോ​രപ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന​താ​ണ് റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റി​ന്‍റെ പു​ന​രാ​രം​ഭം.

കൗ​ണ്ട​റിന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ സ​മീ​പി​ച്ച് എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച്, മു​ൻ ഭ​ര​ണ​സ​മി​തി ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ൾ പു​തി​യ ഭ​ര​ണ​സ​മി​തി തു​ട​ർ​ന്നു. റെ​യി​ൽ​വേ​യു​ടെ തി​രു​വ​ന​ന്ത​പു​രം സോ​ണ​ൽ ഓ​ഫീ​സി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് കൗ​ണ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും സ്റ്റാ​ഫു​ക​ളു​ടെ നി​യ​മ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews Railway

Recent News

Corehub Up