x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​നാ​ഥ​പു​രം രൂ​പ​താ​ദി​ന​വും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​ന​വും ന​ട​ത്തി


Published: June 15, 2026 05:40 AM IST | Updated: June 15, 2026 05:40 AM IST

കോ​യ​മ്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ പ​തി​നാ​റാ​മ​ത് രൂ​പ​താ​ദി​നാ​ച​ര​ണ​വും ഏ​ഴാ​മ​ത് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ ര​ണ്ടാം​സ​മ്മേ​ള​ന​വും സാ​ന്തോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​നാ​ഥ​പു​രം അ​ൽ​വേ​ണി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​ർ​ഥ​നാ നൃ​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ ജോ​സ​ഫ് ആ​ല​പ്പാ​ട​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബി​ഷ​പ് ദീ​പം തെ​ളി​യി​ച്ച് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി രാ​ജു ചെ​റി​യാ​ൻ ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ​യി​ലെ ക്രി​സ്തീ​യ സ​ഭ​ക​ളും മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വി​ധ ഇ​ട​വ​ക​ക​ൾ, ഫൊ​റോ​ന​ക​ൾ, സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളു​ടെ സം​ക്ഷി​പ്ത റി​പ്പോ​ർ​ട്ട് അ​ജ​ണ്ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ സീ​ന എ​സ്എ​ച്ച്എ​സ്പി, ശോ​ഭ ജോ​ളി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും വി​വി​ധ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു.രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ത ജോ​സ് പോ​ൾ ന​ന്ദി പ​റ​ഞ്ഞു.

Tags : nattu vishesham Ramanathapuram Roopat Day

Recent News

Corehub Up