സ്നേഹാലയം പദ്ധതിയുടെ സംഘാടകരെ സ്നേഹാലയത്തില്‍ ആദരിക്കുന്നു
തൊടുപുഴ: ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗ് 2003 മുതല്‍ നടത്തിവരുന്ന കമ്യൂണിറ്റി അഡോപ്ഷന്‍ പദ്ധതിയായ സ്നേഹാലയം പദ്ധതിക്ക് ആദരവ്.
സ്നേഹാലയത്തിലെ അന്തേവാസികള്‍ക്ക് സ്നേഹവും കരുതലും പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ കോളജ് വര്‍ഷങ്ങളായി വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
അന്തേവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി കോളജിന്റെ നേതൃത്വത്തില്‍ വിവിധ ആരോഗ്യപരിശോധനകള്‍ നടത്തിവരുന്നു. കൂടാതെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യബോധവത്കരണ ക്ലാസുകള്‍, പരിചരണം എന്നിവയും സംഘടിപ്പിക്കുന്നു.
അന്തേവാസികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി വിനോദപരിപാടികള്‍, കലാകായിക പ്രവര്‍ത്തനങ്ങള്‍, കൂട്ടായ്മകള്‍ എന്നിവയും നടത്തിവരുന്നുണ്ട്. ഇത്തരം സേവനങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും അംഗീകരിച്ചാണ് സ്നേഹാലയത്തിലെ അന്തേവാസികള്‍ ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗിനെ ആദരിച്ചത്.
എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ലിജ മാത്യു, ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍മാരായ പ്രമീല ജോര്‍ജ്, ജീഷ്മ എന്നിവരെയാണ് ആദരിച്ചത്.
Tags :