രാമങ്കരി: ചേന്നങ്കരി യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റെജി ചെറിയാൻ എംഎൽഎയ്ക്ക് സ്വീകരണം നല്കി. വാർഡ് യുഡിഎഫ് ചെയർമാൻ റോണി ജേക്കബ് അധ്യക്ഷതവഹിച്ചു. ചേന്നങ്കരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജീമോൻ, സാജു കടമാട്, പി.ജെ. ജേക്കബ്, എൻ.സി. മാർട്ടിൻ, ജോസഫ് ആന്റണി, ശ്യാംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ബാസ്കറ്റ്ബോൾ സംസ്ഥാനതല മത്സരത്തിൽ ഉന്നതനിലവാരം പുലർത്തിയ അതുല്യ സുരേഷിനെയും എംജി യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനീന മറിയം തോമസിനെയും ആദരിച്ചു.
Tags : Reggie Cherian accepted Nattuvishesham District news