ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ വിദ്യാർഥികളുടെ ദേശീയ കോണ്‍ഫറൻസായ ജൂബികോണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ
തൃശൂർ: ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കും ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം അനേകം ശാസ്ത്രശാഖകളാണു കൈകോർത്തിരിക്കുന്നതെന്നും വൈദ്യശാസ്ത്രമികവിനു പിറകിൽ ഗവേഷണങ്ങളാണെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ പ്രഫ. ഡോ. അച്യുത് ശങ്കർ. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ വിദ്യാർഥികളുടെ ദേശീയ കോണ്‍ഫറൻസായ ജൂബികോണ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി 40 മെഡിക്കൽ കോളജുകളിലെ അഞ്ഞൂറോളം മെഡിക്കൽ വിദ്യാർഥികളാണു കോണ്‍ക്ലേവിൽ പങ്കെടുക്കുന്നത്. ജൂബികോണ് കോണ്‍ക്ലേവ് ഇന്നു വൈകീട്ട് സമാപിക്കും.
സംഘാടകസമിതി ചെയർപേഴ്സണ്‍ നെഹ്ന നെഹ്റിൻ അധ്യക്ഷയായി. ജൂബിലി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുല്ലക്കര, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, റിസർച്ച് ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ ജെന്നിഫർ അരുണ്‍ അറയ്ക്കൽ, മുഹമ്മദ് സിയാൻ എന്നിവർ പ്രസംഗിച്ചു.
Tags : Dr. Achuth Shankar nattuvishesham district news deepika news Research Behind Medical Excellence