x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ന​പാ​ത​യി​ൽ വി​ല​ക്ക് തു​ട​രും

വെബ്ഡെസ്ക്
Published: November 15, 2026 02:21 AM IST | Updated: November 15, 2026 02:21 AM IST

എ​രു​മേ​ലി ശ​ബ​രി​മ​ല പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​ട് വെ​ട്ടു​ന്നു.

എ​രു​മേ​ലി: ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ്യ​പ്പ​ഭ​ക്ത​ർ എ​രു​മേ​ലി​യി​ൽ​നി​ന്നു വ​ന​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന കാ​ന​ന​പാ​ത​യി​ൽ യാ​ത്രാ നി​യ​ന്ത്ര​ണ വി​ല​ക്ക് പ​ഴ​യ​തു​പോ​ലെ തു​ട​രു​മെ​ന്ന് വ​നം​വ​കു​പ്പ്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് യാ​ത്ര​യ്ക്ക് മു​ൻ വ​ർ​ഷം ന​ൽ​കി​യ അ​നു​മ​തി. രാ​ത്രി യാ​ത്രാ നി​രോ​ധ​നം ഇ​ത്ത​വ​ണ​യും തു​ട​രു​ക​യാ​ണ്. ഇ​ത് മാ​റ്റി ഇ​ള​വു​ക​ൾ മു​ഴു​വ​ൻ സ​മ​യ യാ​ത്രാ അ​നു​മ​തി, രാ​ത്രി​യി​ൽ നി​രോ​ധ​നം ഒ​ഴി​വാ​ക്ക​ൽ അ​ട​ക്കം പു​തി​യ തീ​രു​മാ​നം സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഒ​രു ദി​വ​സം നി​ശ്ചി​ത ഭ​ക്ത​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. ഈ ​ക​ണ​ക്ക് പ്ര​കാ​രം കാ​ന​ന​പാ​ത​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​താ​ണ് മു​ൻ വ​ർ​ഷം പ്ര​ശ്ന​മു​ണ്ടാ​യ​ത്. വി​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ചെ​യ്ത​വ​രും അ​ല്ലാ​ത്ത​വ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ വ​രു​മ്പോ​ൾ ബു​ക്ക്‌ ചെ​യ്ത​വ​രെ ക​ണ്ടെ​ത്തി ക​ട​ത്തി​വി​ടു​ക​യെ​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യി സ​ങ്കീ​ർ​ണ​മാ​ണ്. കാ​ന​ന​പാ​ത​യു​ടെ തു​ട​ക്ക​ത്തി​ൽ പാ​സു​ള്ള ഭ​ക്ത​രെ മാ​ത്രം ക​ട​ത്തി​വി​ടാ​നു​ള്ള നി​യ​ന്ത്ര​ണ​മാ​യി​ട്ടി​ല്ല. രാ​ത്രി​യി​ൽ യാ​ത്ര അ​നു​വ​ദി​ച്ചാ​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള സു​സ​ജ്ജ​മാ​യ വ​ന​പാ​ല​ക ഫോ​ഴ്സി​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് വ​നം വ​കു​പ്പി​ൽ നി​ന്നു​യ​രു​ന്ന ആ​വ​ശ്യം. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഓ​ക്സി​ജ​ൻ പാ​ർ​ല​ർ മൂ​ന്നെ​ണ്ണം കോ​യി​ക്ക​ക്കാ​വ് മു​ത​ൽ കാ​ള​കെ​ട്ടി വ​രെ മൂ​ന്ന് പോ​യി​ന്‍റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​ക​ൽ​സ​മ​യം മാ​ത്ര​മാ​യി​രു​ന്നു. രാ​ത്രി​യാ​ത്രാ അ​നു​മ​തി ആ​യാ​ൽ രാ​ത്രി​യി​ൽ ഡ്യൂ​ട്ടി​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കേ​ണ്ട​തു​ണ്ട്.

എ​രു​മേ​ലി​യി​ൽ കോ​യി​ക്ക​ക്കാ​വി​ൽ​നി​ന്നാ​ണ് വ​ന​പാ​ത തു​ട​ങ്ങു​ന്ന​ത്. തു​ട​ർ​ന്ന് കാ​ള​കെ​ട്ടി ക്ഷേ​ത്ര​ത്തി​ലാ​ണ് വി​ശ്ര​മ സൗ​ക​ര്യം. ഇ​തി​ന് തൊ​ട്ട​ടു​ത്ത് അ​ഴു​ത ന​ട​പ്പാ​ലം വ​രെ​യാ​ണ് എ​രു​മേ​ലി ഫോ​റ​സ്റ്റ് പ​രി​ധി. തു​ട​ർ​ന്ന് പ​മ്പ ഫോ​റ​സ്റ്റ് റേ​ഞ്ചി​ലാ​ണ് പാ​ത.

Tags : The ban will continue. Nattuvishesham DistrictNews

Recent News

Corehub Up