x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് ആ​ദ്യ ക​ണ്ടെ​യ്ന​ർ ക​ര​തൊ​ട്ടു

വെബ് ഡെസ്ക്
Published: November 4, 2026 12:44 AM IST | Updated: November 4, 2026 12:44 AM IST

ആ​ദ്യ ക​ണ്ടെ​യ്ന​റി​ന് അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

വി​ഴി​ഞ്ഞം: നീ​ണ്ട 11 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നുശേ​ഷം കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്‌​ന​മാ​യ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തുനി​ന്നു​ള്ള ആ​ദ്യ ക​ണ്ടെ​യ്ന​ർ ക​ര​തൊ​ട്ടു.​ തു​റ​മു​ഖ​പ്ര​വ​ർ​ത്ത​ന​ച​രി​ ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യ​ത്തി​നു തു​ട​ക്ക​മി​ട്ട് വി​ദേ​ശ​ത്ത് നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ച​ര​ക്കു ക​ണ്ടെ​യ്ന​ർ ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി.​ വി​ഴി​ഞ്ഞം തു​റ​മു​ഖ​വും സം​സ്ഥാ​ന​വും കൈ​വ​രി​ച്ച അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണി​തെ​ന്നു ക​ണ്ടെ​യ്ന​ർ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത് അ​ഡ്വ. എം. ​വി​ൻ​സന്‍റ് എം​എ​ൽ​എ പ​റ​ഞ്ഞു.​
ചൈ​ന​യി​ലെ നി​ങ്ബോ​യി​ൽനി​ന്ന് എം​എ​സ്‌സി സ​ബ്രി​ന 3 എ​ന്ന ക​പ്പ​ലി​ൽ എ​ത്തി​യ ക​ണ്ടെ​യ്ന​റി​ന് അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, പോ​ർ​ട്ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജെ. ​പ​നി​യ​ടി​മ, വി​ഴി​ഞ്ഞം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ​ പോ​ർ​ട്ട് ലി​മി​റ്റ​ഡ് മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, അ​ഡിഷ​ണ​ൽ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ, അ​സി​സ്റ്റ​ന്‍റ് ക​സ്റ്റം​സ് ക​മ്മിഷ​ണ​ർ, എ​ഫ്ആ​ർ​ആ​ർ​ഒ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണ​വും ന​ൽ​കി.

തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ൾ​ടെ​യ​ർ ഗ്രൂ​പ്പി​നു​വേ​ണ്ടി ന​ഗ​ര​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​മാ​യ ബി​എ​സ് 2 ജി ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് ഷി​പ്പ് ചാ​ൻ​ഡ്‌​ലേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ക​ണ്ടെ​യ്ന​ർ ബു​ക്ക് ചെ​യ്ത​ത്. പ​ര​മ്പ​രാ​ഗ​ത പ്ലൈ​വു​ഡി​നു പ​ക​രം നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​ൻ​ജി​നി​യേ​ർ​ഡ് ബി​ൽ​ഡി​ംഗ് ബോ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്ന​റി​ലു​ള്ള​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ഇ​റ​ക്കു​മ​തി സൗ​ക​ര്യം ആ​രം​ഭി​ച്ച​തോ​ടെ കേ​ര​ള​ത്തി​ലെ ഇ​റ​ക്കു​മ​തി​ക്കാ​ർ​ക്ക് ച​ര​ക്കു​ക​ൾ നേ​രി​ട്ട് ഇ​വി​ടെ ഇ​റ​ക്കി ക​സ്റ്റം​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​പ​ണി​ക​ളി​ലെ​ത്തി​ക്കാ​നാ​കും.

ച​ര​ക്കു​നീ​ക്ക​ത്തി​ലെ സ​മ​യ​വും ചെ​ല​വും കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം ച​ര​ക്കു കൈ​കാ​ര്യം ചെ​യ്യ​ൽ, ലോ​ജി​സ്റ്റി​ക്സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വ​രു​മാ​നം സം​സ്ഥാ​ന​ത്ത് നി​ല​നി​ർ​ത്താ​നും ക​സ്റ്റം​സ് ബ്രോ​ക്ക​ർ​മാ​ർ, ഫ്രൈ​റ്റ് ഫോ​ർ​വേ​ഡ​ർ​മാ​ർ, ട്രാ​ൻ​സ്പോ​ർ​ട്ട​ർ​മാ​ർ, വെ​യ​ർ​ഹൗ​സ് ന​ട​ത്തി​പ്പു​കാ​ർ, തു​റ​മു​ഖ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും പു​തി​യ സൗ​ക​ര്യം വ​ഴി​യൊ​രു​ക്കും.

Tags :

Recent News

Corehub Up