തൊടുപുഴ: കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പുതുപ്പള്ളി തച്ചുകുന്ന് അടപ്പശേരി അജിത് മാണി (36), തലവടി കൈതത്തോട് കൈലാത്തുപറമ്പില് മനു മധു (25) എന്നിവരെയാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി സ്പെഷല്‍ ജഡ്ജി ഡോ. പി.കെ. ജയകൃഷ്ണന് ശിക്ഷിച്ചത്.
2019 ഓഗസ്റ്റ് 20ന് പുതുപ്പള്ളി - മണര്‍കാട് റോഡില്‍വച്ചാണ് 4.120 കിലോ കഞ്ചാവുമായി കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എച്ച്. നൂറുദ്ദീനും സംഘവും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി എന്‍ഡിപിഎസ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. രാജേഷ് ഹാജരായി.
Tags : Nattuvishesham Districtnews