x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി ആ​ർ​ജെ​ഡി

വെബ് ഡെസ്ക്
Published: October 29, 2026 05:30 AM IST | Updated: October 29, 2026 05:30 AM IST

ആ​ർ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റു​ന്നു.

കൂ​ട​ര​ഞ്ഞി: പാ​ർ​ട്ടി പ​രി​പാ​ടി​ക്കാ​യി സ​മാ​ഹ​രി​ച്ച തു​ക രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി വി​നി​യോ​ഗി​ച്ച് ആ​ർ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി.
ന​വം​ബ​ർ 14ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​ർ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് സോ​ഷ്യ​ലി​സ്റ്റ് കു​ടും​ബ​സം​ഗ​മം മാ​റ്റി​വ​ച്ചാ​ണ്, പ​രി​പാ​ടി​ക്കാ​യി പാ​ർ​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ സ​മാ​ഹ​രി​ച്ച 1,21,000 രൂ​പ എ​സ്എം​എ ബാ​ധി​ത​രാ​യ ഓ​മ​ശേ​രി ക​ല്ലു​രു​ട്ടി​യി​ലെ മൂ​ന്ന് കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ​ത്.

ക​ല്ലു​രു​ട്ടി​യി​ലെ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​സി​ബി​ൻ കി​ളി​യാം​പ​റ​മ്പി​ൽ ചി​കി​ത്സാ സ​ഹാ​യ​ത്തു​ക കൈ​മാ​റി. ആ​ർ​ജെ​ഡി ന്യൂ​ന​പ​ക്ഷ സെ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ്, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി. ​അ​ബ്ദു​റ​ഹ്മാ​ൻ, ടാ​ർ​സ​ൺ ജോ​സ്, ബേ​ബി മ​ഞ്ചേ​രി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ബ റോ​യ് നെ​ച്ചി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up