x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് സു​ര​ക്ഷാ ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: December 6, 2025 02:07 AM IST | Updated: December 6, 2025 02:07 AM IST

പ​ള്ളി​ക്കു​ന്ന് ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ റോ​ഡ് സു​ര​ക്ഷാ ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ. ​വി​നോ​ദ്കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു.

ക​ണ്ണൂ​ർ: പ​ള്ളി​ക്കു​ന്ന് ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ റോ​ഡ് സു​ര​ക്ഷാ ക്ല​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. റോ​ഡ് സു​ര​ക്ഷ അ​വ​ബോ​ധം സ്കൂ​ളു​ക​ളി​ൽ​നി​ന്നു ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​റ​ണാ​കു​ളം എ​സ്‌​സി​എം​എ​സ്, കു​റ്റൂ​ക്കാ​ര​ൻ ഗ്രൂ​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ബോ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള സു​ര​ക്ഷി​ത് മാ​ർ​ഗ് 2025 നോ​ട​നു​ബ​ന്ധി​ച്ചാ​ണ് റോ​ഡ് സു​ര​ക്ഷാ ക്ല​ബ് രൂ​പീ​ക​രി​ച്ച​ത്. ക​ണ്ണൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ. ​വി​നോ​ദ്കു​മാ​ർ ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. മോ​ട്ടാ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഗി​ജേ​ഷ് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​യോ​ണ സൈ​മ​ൺ, ര​ഞ്ജി​നി അ​സി​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Road Safety Club inaugurated nattuvisesham locl news

Recent News

Corehub Up