കാഴ്ചമറച്ച് പാതയോരത്തെ പാറക്കെട്ടുകൾ
മറയൂർ: മൂന്നാർ-ഉടുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിൽ ഊരുവാസൽ ഭാഗത്ത് വാഹനാപകടം തുടർക്കഥയാകുന്നു. വളവുകളിൽ പാതയോടു ചേർന്നു നിൽക്കുന്ന വലിയപാറകളും മരങ്ങളുമാണ് അപകടത്തിന് കാരണം.എതിരേ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതാണ് പലപ്പോഴും അപകടം ഉണ്ടാകുന്നത്. അന്തർസംസ്ഥാന പാതയാണെങ്കിലും റോഡിന് പത്തടിപോലും വീതിയില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു.
പാതയുടെ ഒരു വശം 50 അടി താഴ്ചയുള്ള കൊക്കയുമാണ്. ഇവിടെ നേരത്തേ പാലക്കാട് സ്വദേശികളുടെ കാർ മറിഞ്ഞ് മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്തിലധികം വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പാതയോരത്തെ പാറക്കെട്ടുകൾ പൊട്ടിച്ചുമാറ്റുകയും മരങ്ങളും വേരുകളും മുറിച്ചുമാറ്റുകയും ചെയ്യുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.
Tags :