x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൽ​ഫ ഹ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​ലീ​ജി​യ​സ് സ​യ​ൻ​സ​സി​ന് റോ​മി​ന്‍റെ അം​ഗീ​കാ​രം


Published: March 13, 2026 02:07 AM IST | Updated: March 13, 2026 02:07 AM IST

ത​ല​ശേ​രി ആ​ൽ​ഫ ഹ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​ലീ​ജി​യ​സ് സ​യ​ൻ​സ​സി​നു വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഡി​ക്രി ധ​ർ​മാ​രാം വി​ദ്യാ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. മാ​ത്യു ആ

ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദൈ​വ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​മാ​യ ആ​ൽ​ഫ ഹ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​ലീ​ജി​യ​സ് സ​യ​ൻ​സ​സി​ന് റോ​മി​ലെ ഡി​ക്കാ​സ്റ്റ​റി ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ന്‍റെ അം​ഗീ​കാ​രം. ഇ​തോ​ടെ ബം​ഗ​ളൂ​രു​വി​ലെ ധ​ർ​മാ​രാം വി​ദ്യാ​ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്ന് മൂ​ന്നു വ​ർ​ഷ​ത്തെ റ​ഗു​ല​ർ ദൈ​വ​ശാ​സ്ത്ര ബി​രു​ദ കോ​ഴ്സ് (Baccalaureate of Religious Science) ആ​ൽ​ഫ ഹ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ആ​രം​ഭി​ക്കാ​നാ​കും. പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സു​മാ​രാ​യ മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ള​ക്ക് തെ​ളി​ച്ച് നി​ർ​വ​ഹി​ച്ചു.

ഡി​ക്രി പ്ര​ഖ്യാ​പ​നം ബം​ഗ​ളൂ​രു ധ​ർ​മാ​രാം വി​ദ്യാ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. മാ​ത്യു ആ​റ്റു​ങ്ക​ൽ സി​എം​ഐ നി​ർ​വ​ഹി​ച്ചു. ടെ​ലി ആ​ൽ​ഫാ സെ​ന്‍റ​ർ ഫോ​ർ റി​ലീ​ജി​യ​സ് സ​യ​ൻ​സ​സ് ഡീ​ൻ ഫാ. ​ഡോ. ജോ​ജി കാ​ക്ക​ര​മ​റ്റ​ത്തി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, ധ​ർ​മാ​രാം വി​ദ്യാ​ക്ഷേ​ത്രം തി​യോ​ള​ജി ഫാ​ക്ക​ൽ​റ്റി ഡീ​ൻ ഫാ. ​ഡോ. പോ​ൾ കൊ​ച്ചാ​പ്പി​ള്ളി സി​എം​ഐ, ആ​ൽ​ഫ​യി​ലെ ധ​ർ​മാ​രാം വി​ദ്യാ​ക്ഷേ​ത്രം പ്ര​തി​നി​ധി ഫാ. ​ഡോ. ജോ​യ് കാ​ക്ക​നാ​ട്ട് സി​എം​ഐ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ആ​ൽ​ഫ ഹ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡോ. മാ​ത്യു കൊ​ട്ടു​കാ​പ്പ​ള്ളി സ്വാ​ഗ​ത​വും സ്റ്റാ​ഫ് പ്ര​തി​നി​ധി ഫാ. ​ഡോ. ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സെ​മി​നാ​രി ക്വ​യ​റോ​ടു കൂ​ടി​യാ​രം​ഭി​ച്ച പ​രി​പാ​ടി പേ​പ്പ​ൽ ആ​ന്തം, ദേ​ശീ​യ ഗാ​നം എ​ന്നി​വ​യോ​ടെ സ​മാ​പി​ച്ചു.

പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ആ​ൽ​ഫ ഹ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ക്ലാ​സു​ക​ൾ ന​ട​ത്തു​ക. സ​ന്യാ​സി​നി​ക​ൾ, മ​താ​ധ്യാ​പ​ക​ർ, റി​ട്ട​യേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ​സ് തു​ട​ങ്ങി പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. ഫോൺ: 7306555653.

Tags : Alpha Higher Institute nattuvishesham local news

Recent News

Corehub Up