പ്രതീകാത്മക ചിത്രം
ഏറ്റുമാനൂർ: ശബരിമല തീർഥാടന കാലത്ത് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ എല്ലാ എക്സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് നാട്ടകം സുരേഷ് എംഎൽഎ. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിവേദനം നൽകി.
ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. നിലവിൽ ഇവിടെ എത്തുന്ന തീർഥാടകർ 13 കിലോമീറ്റർ അകലെയുള്ള കോട്ടയം റെയിൽവേ സ്റ്റേഷനാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് ഭക്തജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാക്കുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ക്ഷേത്രത്തിൽ നിന്ന് 1.5 കിലോമീറ്റർ മാത്രം അകലെയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Tags :