x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​​ല്ലാ പോ​​ലീ​​സ് മേധാവിയായി സാ​​ബു മാ​​ത്യു ചു​​മ​​ത​​ല​​യേ​​റ്റു


Published: June 17, 2026 11:36 PM IST | Updated: June 17, 2026 11:36 PM IST

കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ പു​​തി​​യ പോ​​ലീ​​സ് മേധാവിയാ​​യി കെ.​​എം. സാ​​ബു മാ​​ത്യു ചു​​മ​​ത​​ല​​യേ​​റ്റു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11നു ​​ജി​​ല്ലാ പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്ത് എ​​ത്തി​​യ കെ.​​എം. സാ​​ബു മു​​ന്‍ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദി​​ല്‍​നി​​ന്നു​​മാ​​ണ് ചാ​​ര്‍​ജ് ഏ​​റ്റെ​​ടു​​ത്ത​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം അ​​മ്പൂ​​രി സ്വ​​ദേ​​ശി​​യാ​​യ സാ​​ബു മാ​​ത്യു 2016 ബാ​​ച്ച് ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ്. ഇ​​ടു​​ക്കി ജി​​ല്ലാ പോ​​ലീ​​സ് മേധാവിയാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2017 ല്‍ ​​മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പോ​​ലീ​​സ് മെ​​ഡ​​ല്‍, 2018ല്‍ ​​രാ​​ഷ്ട്ര​​പ​​തി​​യു​​ടെ പോ​​ലീ​​സ് മെ​​ഡ​​ല്‍ എ​​ന്നി​​വ​​യും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഭാ​​ര്യ ലി​​ന്‍​സി സ്റ്റെ​​സ് സാ​​ബു മൂ​​വാ​​റ്റു​​പു​​ഴ നി​​ര്‍​മ​​ല പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ അ​​ധ്യാ​​പി​​ക​​യാ​​ണ്. മ​​ക്ക​​ള്‍ ഡോ. ​​ആ​​ന്‍റ​​ണി സാ​​ബു, നി​​മി​​ഷ സാ​​ബു (തേ​​വ​​ര എ​​സ്എ​​ച്ച് കോ​​ള​​ജി​​ല്‍ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ വി​​ദ്യാ​​ര്‍​ഥി).

ജി​​ല്ല​​യി​​ല്‍​നി​​ന്നു സ്ഥ​​ലം​​മാ​​റ്റം ല​​ഭി​​ച്ച മു​​ന്‍ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് തി​​രു​​വ​​ന​​ന്ത​​പു​​രം റേ​​ഞ്ച് സാ​​മ്പ​​ത്തി​​ക കു​​റ്റ​​കൃ​​ത്യ വി​​ഭാ​​ഗം എ​​സ്പി​​യാ​​യി ഉ​​ട​​ന്‍ ചു​​മ​​ത​​ല​​യേ​​ല്‍​ക്കും. ജി​​ല്ല​​യി​​ല്‍ ചെ​​ല​​വ​​ഴി​​ച്ച ഒ​​രു വ​​ര്‍​ഷ​​വും 10 മാ​​സ​​വും ഔ​​ദ്യോ​​ഗി​​ക ജീ​​വി​​ത​​ത്തി​​ല്‍ മ​​റ​​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ലെ​​ന്നും സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ജി​​ല്ല​​യി​​ലെ ക്ര​​മ​​സ​​മാ​​ധാ​​ന ദൗ​​ത്യം മി​​ക​​ച്ച രീ​​തി​​യി​​ല്‍ നി​​ര്‍​വ​​ഹി​​ക്കാ​​നാ​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Tags : Police Nattuvishesham District News

Recent News

Corehub Up