അങ്കമാലി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ സുരക്ഷാകിറ്റുകൾ പ്രസിഡന്റ് ഡോ. സെബി വര്‍ഗീസ്, നഗരസഭ ചെയര്‍പേഴ്സണ്‍ റീത്ത
അങ്കമാലി: ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ സേഫ്റ്റി വിത്ത് ഡിഗ്നിറ്റി പദ്ധതിയുടെ ഭാഗമായി അങ്കമാലി നഗരസഭയിലെ 50 ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാകിറ്റുകള്‍ വിതരണം ചെയ്തു. കൈയുറകള്‍, സുരക്ഷാ ബൂട്ടുകള്‍, തൊപ്പികള്‍ എന്നിവയടങ്ങിയ കിറ്റുകളാണ് നല്‍കിയത്.
നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ഡോ. സെബി വര്‍ഗീസ് സുരക്ഷാ കിറ്റുകള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ റീത്ത പോളിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിന്റെ ശുചിത്വത്തിനായി പ്രതികൂല സാഹചര്യങ്ങളിലും അധ്വാനിക്കുന്ന തൊഴിലാളികളുടെ സുരക്ഷയും അന്തസും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ വില്‍സണ്‍ മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു.
നിയുക്ത റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. ബിന്ദു ആന്റണി സുരക്ഷാ അവബോധ സന്ദേശം നൽകി. നഗരസഭാ കൗണ്‍സില്‍ അംഗങ്ങളായ ബാസ്റ്റ്യന്‍ ഡി. പാറയ്ക്കല്‍, ലക്സി ജോയ്, ബിനി കൃഷ്ണന്‍കുട്ടി, വര്‍ഗീസ് വെമ്പിളിയത്ത്, ഗ്രേസി ദേവസി, എസ്. സുപ്രിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജു എന്നിവര്‍ പ്രസംഗിച്ചു.
Tags :