കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.
മങ്കൊമ്പ്: രാമങ്കരി സഹൃദയ സ്പെഷ്യൽ സ്കൂളിന്റെ രജതജൂബിലി ആഘോഷപരിപാടികൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ആരാധന സഭ ചങ്ങനാശേരി സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലില്ലി റോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ഓഫ് ഇന്റലക്ചലി ഡിസേബിൾഡ് ചെയർമാൻ ഫാ. റോയി മാത്യു വടക്കേൽ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം സി.വി. രാജീവ്, രാമങ്കരി ഗ്രാമപഞ്ചായത്തംഗം അജിത ആന്റണി, ജോസഫ് കെ. നെല്ലുവേലിൽ, ജോസഫ് പി. തോമസ്, സി.ടി. തോമസ്, പിടിഎ പ്രസിഡന്റ് ബിന്ദു ബോബൻ, പ്രിൻസിപ്പൽ സിസ്റ്റർ ടെസ എസ്എഎബിഎസ്, അധ്യാപക പ്രതിനിധി ടോജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
Tags :