x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യി​രൂ​രി​ൽ ​മ​ണ്ണു മാ​ഫി​യ സ​ജീ​വം

വെബ് ഡെസ്ക്
Published: November 4, 2026 01:51 AM IST | Updated: November 4, 2026 01:51 AM IST

അ​യി​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് മ​ണ്ണ് മാ​ഫി​യ സം​ഘം കു​ന്ന് ഇ​ടി​ച്ചി​ട്ട നി​ല​യി​ൽ.

കോ​ഴ​ഞ്ചേ​രി: നി​യ​മ വ്യ​വ​സ്ഥ​ക​ളെ വെ​ല്ലു​വി​ളി​ച്ച് അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ​ച്ച മ​ണ്ണ് ക​ട​ത്ത് മാ​ഫി​യ സ​ജീ​വ​മാ​കു​ന്നു. മാ​ഫി​യ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ഭ​ര​ണ, പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ചി​ല രാ​ഷ്‌​ട്രീ​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും മു​ന്‍​പ​ന്തി​യി​ലാ​ണ്. അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 4,5,7,11 വാ​ര്‍​ഡു​ക​ളി​ലാ​ണ് മ​ണ്ണ് ക​ട​ത്ത് മാ​ഫി​യ​ക​ളു​ടെ വി​ള​യാ​ട്ടം.

പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​പ​ക്ഷം മ​ല​നി​ര​ക​ളും കു​ന്നു​ക​ളും ത​ക​ര്‍​ത്താ​ണ് മ​ണ്ണ് ക​ട​ത്ത് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ള്‍ നി​ര്‍​മി​ക്കാ​നെ​ന്ന പേ​രി​ൽ മ​ണ്ണെ​ടു​പ്പി​ന് അ​നു​വാ​ദം ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്‍​കു​ക​യും അ​തി​ന്‍റെ പേ​രി​ല്‍ പ​ഞ്ചാ​യ​ത്ത് ന​ല്‍​കു​ന്ന താ​ത്കാ​ലി​ക അ​നു​മ​തി​യു​ടെ പേ​രി​ലാ​ണ് ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി മ​ണ​ല്‍ കൊ​ള്ള ന​ട​ത്തു​ന്ന​ത്.

വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ മ​ണ്ണ് എ​ടു​ത്ത​തി​ന്‍റെ റോ​യ​ല്‍​റ്റി ഫൈ​ന്‍ അ​ട​യ്‌​ക്കേ​ണ്ട​തും വീ​ട്ടു​കാ​രാ​ണ്. സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​വാ​ണ് മ​ണ​ല്‍ മാ​ഫി​യ​യ്ക്കു വേ​ണ്ടി എ​ല്ലാ ഒ​ത്താ​ശ​യും ചെ​യ്ത് കൊ​ടു​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. അ​ന​ധി​കൃ​ത മ​ണ​ല്‍ ക​ട​ത്ത് ത​ട​യു​ന്ന​തി​ന് ചു​മ​ത​ല​യു​ള്ള മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി, ആ​ഭ്യ​ന്ത​ര വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി നാ​ട്ടി​ല്‍ പാ​ട്ടാ​ണ്. കൃ​ത്യ​മാ​യും മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി ഉ​ദ്യാ​ഗ​സ്ഥ​ര്‍​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ഉ​ദ്യാ​ഗ​സ്ഥ​ര്‍​ക്കും മാ​സ​പ്പ​ടി ന​ല്‍​കു​ന്ന​തു കൊ​ണ്ടാ​ണ് പ​ച്ച മ​ണ്ണ് ക​ട​ത്ത് ഇ​ത്ര​യു​മ​ധി​കം ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​രും കു​റ​പ്പെ​ടു​ത്തു​ന്നു.

പ​ഞ്ചാ​യ​ത്ത് പെ​ര്‍​മി​റ്റു​ക​ള്‍ ന​ല്‍​കു​ന്ന​തി​ലും അ​ധി​കം പ​ച്ച മ​ണ്ണാ​ണ് ക​ട​ത്തു​ന്ന​ത്. വീ​ടു​ക​ളു​ടെ ന​വീ​ക​ര​ണ​വും പു​തി​യ​ത് നി​ര്‍​മി​ക്കു​ന്നതിന്‍റെ​യും ഭാ​ഗ​മാ​യി​ട്ടാ​ണ് പാ​സു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് എ​ത്ര​ത്തോ​ളം പ​ച്ച​മ​ണ്ണ് ആ​ണ് ക​ട​ത്തു​ന്ന​തെ​ന്ന് അ​റി​യാ​ന്‍ ക​ഴി​യാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യാ​ണെ​ന്നും ചു​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​ർ ഇ​തു മ​റ​ച്ചു​പി​ടി​ച്ച് പ​ടി വാ​ങ്ങു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. വി​ജി​ല​ൻ​സ് സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ ഒ​രു പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags :

Recent News

Corehub Up