x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി കു​​റ​​യ്ക്കാ​​ൻ നദികളിലെ മ​​ണൽ നീ​​ക്കും

വെബ്ഡെസ്ക്
Published: November 7, 2026 02:03 AM IST | Updated: November 7, 2026 02:03 AM IST

ക​​രി​​മ്പു​​ക​​യം ചെ​​ക്ക് ഡാം.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: മ​​ഴ​​ക്കാ​​ല​​ത്ത് വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്ന ആ​​റു​​ക​​ളി​​ലും പ്ര​​ധാ​​ന തോ​​ടു​​ക​​ളി​​ലും അ​​ടി​​ഞ്ഞു​​കൂ​​ടി​​യ ചെ​​ളി​​യും മ​​ണ​​ലും എ​​ക്ക​​ലും നീ​​ക്കം ചെ​​യ്യാ​​ൻ പ​​ദ്ധ​​തി ഒ​​രു​​ങ്ങു​​ന്നു.

സം​​സ്ഥാ​​ന ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം 10ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​മ​​ണി​​മ​​ല​​യാ​​റി​​ന്‍റെ തീ​​ര​​മാ​​യ ക​​രി​​മ്പു​​ക​​യ​​ത്ത് ന​​ട​​ക്കും. ജ​​ല​​വി​​ഭ​​വ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

മ​​ണി​​മ​​ല, മീ​​ന​​ച്ചി​​ൽ, മൂ​​വാ​​റ്റു​​പു​​ഴ ആ​​റു​​ക​​ളി​​ലും പ്ര​​ധാ​​ന തോ​​ടു​​ക​​ളി​​ലു​​മാ​​ണ് ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ക. ആ​​റു​​ക​​ളു​​ടെ​​യും തോ​​ടു​​ക​​ളു​​ടെ​​യും അ​​ടി​​ത്ത​​ട്ടി​​ൽ വ​​ർ​​ഷ​​ങ്ങ​​ളാ​​യി അ​​ടി​​ഞ്ഞു​​കൂ​​ടി​​യി​​രി​​ക്കു​​ന്ന ചെ​​ളി, മ​​ണ​​ൽ, എ​​ക്ക​​ൽ എ​​ന്നി​​വ നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ നീ​​രൊ​​ഴു​​ക്ക് സു​​ഗ​​മ​​മാ​​ക്കാ​​നും മ​​ഴ​​ക്കാ​​ല​​ത്തെ വെ​​ള്ള​​പ്പൊ​​ക്ക സാ​​ധ്യ​​ത കു​​റ​​യ്ക്കാ​​നു​​മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ​​യെ തു​​ട​​ർ​​ന്ന് വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വെ​​ള്ള​​പ്പൊ​​ക്ക​​മു​​ണ്ടാ​​കു​​ക​​യും വ്യാ​​പ​​ക​​മാ​​യ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ആ​​റു​​ക​​ളി​​ലും തോ​​ടു​​ക​​ളി​​ലും അ​​ടി​​ഞ്ഞു​​കൂ​​ടി​​യ മ​​ണ​​ലും എ​​ക്ക​​ലും നീ​​രൊ​​ഴു​​ക്കി​​ന് ത​​ട​​സ​​മാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​വ നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്ന ആ​​വ​​ശ്യം വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്ന് ശ​​ക്ത​​മാ​​യി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ൻ എം​​എ​​ൽ​​എ മു​​ഖ്യാ​​തി​​ഥി​​യാ​​കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ജി​​ല്ലാ ക​​ള​​ക്ട​​ർ ചേ​​ത​​ൻ​​കു​​മാ​​ർ മീ​​ണ, ജി​​ല്ലാ പൊ​​ലി​​സ് മേ​​ധാ​​വി കെ.​​എം. സാ​​ബു മാ​​ത്യു, ത​​ഹ​​സി​​ൽ​​ദാ​​ർ ടി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ, മേ​​ജ​​ർ ഇ​​റി​​ഗേ​​ഷ​​ൻ എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ ലെ​​വി​​ൻ​​സ് ബാ​​ബു, ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.

Tags : Check Dam Nattuvishesham DistrictNews

Recent News

Corehub Up