x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യിലേക്ക് ത​ള്ളി​നി​ന്ന സ്‌​കൂ​ള്‍​കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി

വെബ് ഡെസ്ക്
Published: July 23, 2026 02:15 AM IST | Updated: July 23, 2026 02:15 AM IST

ക​ല്ല​ങ്കൈ സ്‌​കൂ​ള്‍ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ​പ്പോ​ള്‍.

കാ​സ​ര്‍​ഗോ​ഡ്: മൊ​ഗ്രാ​ല്‍​പു​ത്തൂ​രി​ലെ ക​ല്ല​ങ്കൈ എ​എ​ല്‍​പി സ്‌​കൂ​ള്‍ ദേ​ശീ​യ​പാ​ത​യ്ക്ക് വേ​ണ്ടി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് ത​ള്ളി നി​ല്‍​ക്കു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി. പൊ​ന്നും വി​ല​യ്ക്കെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യ കെ​ട്ടി​ട​ഭാ​ഗം മാ​നേ​ജ​ര്‍ പൊ​ളി​ച്ചു മാ​റ്റാ​ന്‍ ത​യാ​റാ​കാ​ത്ത​തി​നെ​തു​ട​ര്‍​ന്നാ​ണ് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി തൊ​ഴി​ലാ​ളി​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

ദേ​ശീ​യ​പാ​ത സ​ര്‍​വീ​സ് റോ​ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ തു​ട​രു​ന്ന ക​ല്ല​ങ്കൈ എ​എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ട ഭീ​ഷ​ണി​യെ കു​റി​ച്ച് ക​ള​ക്ട​ര്‍​ക്ക് ല​ഭി​ച്ച പ​രാ​തി​യെ​തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ഡി​ഒ എം.​എ​സ്.​വി​ജു​കു​മാ​ര്‍ സ്ഥ​ല​പ​രി​ശോ​ധ ന​ട​ത്തിയി​രു​ന്നു. സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗം ഏ​തു നി​മി​ഷ​വും റോ​ഡി​ലേ​ക്ക് ത​ക​ര്‍​ന്നു വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണെ​ന്ന് സ്ഥ​ല സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം ആ​ര്‍​ഡി​ഒ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

ഈ ​കെ​ട്ടി​ട​ത്തി​ല്‍ നി​ല​വി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ സ​മീ​പ​ത്തെ മ​ദ്ര​സ​യി​ല്‍ പ​ഠി​ക്കു​ന്ന 80 ഓ​ളം കു​ട്ടി​ക​ള്‍ ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews School building

Recent News

Corehub Up