x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം


Published: January 19, 2026 11:16 PM IST | Updated: January 19, 2026 11:16 PM IST

തൊ​ടു​പു​ഴ: ക​ല്ലാ​നി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് എച്ച്എ​സ്എ​സ് വാ​ര്‍​ഷി​ക​വും അ​ധ്യാ​പ​ക-ര​ക്ഷാ​ക​ര്‍​തൃ​ദി​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ഇ​ന്നു ന​ട​ക്കും. 10.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മാ​നേ​ജ​ര്‍ ഫാ.​ സോ​ട്ട​ര്‍ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​കെ.​ സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ര്‍​പറേ​റ്റ് എ​ഡ്യുക്കേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ.​ മാ​ത്യു മു​ണ്ട​യ്ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​മീ​ര്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണ​വും സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്‍​സി മാ​ര്‍​ട്ടി​ന്‍ സ​മ്മാ​ന​വി​ത​ര​ണ​വും നി​ര്‍​വ​ഹി​ക്കും.
ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി തോ​മ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ സാ​ജ​ന്‍ മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം അ​നീ​ഷ ബാ​ല​ന്‍, യു​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ലി​ന്‍റോ ജോ​ര്‍​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ജോ​ര്‍​ജ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ വി​വി​ഷ് വി.​ റോ​ള്‍​ഡ​ന്‍റ്, റെ​ന്‍​സി ജോ​ണ്‍​സ​ണ്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ജെ​സ്‌​വി​ന്‍ ജി​ജോ, ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​ ആ​തി​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്നു ക​ലാ​വി​രു​ന്നും ന​ട​ക്കും.

കാ​ളി​യാ​ര്‍: സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് വാ​ര്‍​ഷി​ക​വും സ​ര്‍​വീ​സി​ല്‍നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ ജോ​വി​യ​സ് ആ​ന്‍റ​ണി, സെ​ലി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പും ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ള്‍​ക്ക് അ​നു​മോ​ദ​ന​വും ഇ​ന്നു ന​ട​ക്കും.

രാ​വി​ലെ പ​ത്തി​നു ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മാ​നേ​ജ​ര്‍ ഫാ.​ ജോ​സ​ഫ് മു​ണ്ടു​ന​ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് അ​റ​യ്ക്ക​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​താ കോ​ര്‍​പറേ​റ്റ് സെ​ക്ര​ട്ട​റി ഫാ.​ മാ​ത്യു മു​ണ്ട​യ്ക്ക​ല്‍ യാ​ത്ര​യ​യ​പ്പ് സ​ന്ദേ​ശം ന​ല്‍​കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി റെ​ജി എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം ചെ​യ്യും. ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ ​മാ​ത്യു റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ ലൂ​സി ജോ​ര്‍​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി​ ക​ള​പ്പു​ര, പ​ഞ്ചാ​യ​ത്തം​ഗം അ​നീ​ഷ് കി​ഴ​ക്കേ​ല്‍, എ​ല്‍​പി സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സാ​ന്‍​ജി ഇ​മ്മാ​നു​വ​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ര്‍​ജ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ജോ​യ്‌​സ് മാ​ത്യു, ഷി​ല്‍​ന ജോ​ര്‍​ജ്, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ആ​തി​ഥ്യ​ന്‍ ബി​ജു, ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റി​നി സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വ​ഴി​ത്ത​ല: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും നാ​ളെ രാ​വി​ലെ 10ന് ​ന​ട​ക്കും.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു കോ​ണി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന്യൂ​മാ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു എം. ​മു​ണ്ട​യ്ക്ക​ല്‍ യാ​ത്ര​യ​യ​പ്പ് സ​ന്ദേ​ശം ന​ല്‍​കും.
സം​സ്ഥാ​ന​ത​ല ക​ലാ​കാ​യി​ക ശാ​സ്ത്ര പ്ര​തി​ഭ​ക​ളെ മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​ണ്‍ ആ​ദ​രി​ക്കും.

സ​ര്‍​വീ​സി​ല്‍​നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ ഡാ​ലി​യ സേ​വ്യ​ര്‍, കൊ​ച്ചു​റാ​ണി എ​ന്‍. ജോ​ര്‍​ജ്, ജോ​യി ഇ​ല​വ​നാ​ല്‍ എ​ന്നി​വ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കും.

Tags : school vaarshikam nattuvishesham local news

Recent News

Corehub Up