വലിയതോവാള ക്രിസ്തുരാജ് ഇംഗ്ലീഷ് മീഡിയം പ്രീ-പ്രൈമറി സ്കൂൾ വാർഷികം പാന്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
നെടുങ്കണ്ടം: വലിയതോവാള ക്രിസ്തുരാജ് ഇംഗ്ലീഷ് മീഡിയം പ്രീ-പ്രൈമറി സ്കൂൾ വാർഷികം നടത്തി. പാന്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ചു.
അസി. മാനേജർ ഫാ. നിഖിൽ മാലിയിൽ, കെജി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റർ നിർമല ജോസ്, സിആർഎച്ച്എസ് ഹെഡ്മിസ്ട്രസ് ആൻസമ്മ, പിടിഎ പ്രസിഡന്റ് ഫ്രാൻസിസ് കൂട്ടിയാനി, ഷാജി മരുതോലിൽ, ഷിനി സിബി, ലിറ്റി പ്രിൻസ്, മിനി തുടങ്ങിയവർ പ്രസംഗിച്ചു.