x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യ​ഗി​രി​യി​ൽ കാ​ട്ടു​പ​ന്നിശ​ല്യം നേ​രി​ടാ​ൻ തെ​ര​ച്ചി​ൽ; ഒ​ന്നി​നെ വെ​ടി​വ​ച്ചുകൊ​ന്നു

വെബ് ഡെസ്ക്
Published: October 20, 2026 04:50 AM IST | Updated: October 20, 2026 04:50 AM IST

ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നിയെ തു​ര​ത്തു​ന്ന​തി​നാ​യി എത്തിയ ഷൂ​ട്ട​ർ​മാ​രു​ടെ സം​ഘം.

കാ​ർ​ത്തി​ക​പു​രം: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ഇ​റ​ങ്ങി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും കൃ​ഷി​ക്കും നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്തു​ന്ന​തി​നാ​യി ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി. തെ​ര​ച്ചി​ലി​ൽ ഒ​രു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു. നി​ര​വ​ധി പ​ന്നി​ക​ളെ തു​ര​ത്തു​ക​യും ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ, ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ സ​നൂ​പ് കൃ​ഷ്ണ​ൻ, സ്പെ​ഷ​ൽ ഡ്യൂ​ട്ടി സെ​ക്ഷ​ൻ ഓ​ഫി​സ​ർ രാ​ജീ​വ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ർ​ഷ​ക ര​ക്ഷാ​സേ​ന​യി​ലെ 23 അം​ഗ​ങ്ങ​ളും ര​ണ്ട് നാ​യാ​ട്ടു​നാ​യ്ക്ക​ളും ചേ​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ക​ർ​ണാ​ട​ക വ​ന​ഭൂ​മി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കാ​പ്പി​മ​ല, ചീ​ക്കാ​ട്, മാ​മ്പൊയി​ൽ, അ​രി​വി​ള​ഞ്ഞ പൊ​യി​ൽ, വാ​യി​ക്ക​മ്പ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യം പോ​ലും ക​ർ​ഷ​ക​ർ നേ​രി​ടു​ന്നു​ണ്ട്.

പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന കാ​ട്ടു​പ​ന്നി നി​ർ​മാ​ർ​ജ​ന യ​ജ്ഞം ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സി​ന്ധു തോ​മ​സ്, സ​രി​ത ജോ​സ്, മെം​ബ​ർ​മാ​രാ​യ ബേ​ബി കോ​യി​ക്ക​ൽ, ജോ​യി പ​ള്ളി​പ്പ​റ​മ്പി​ൽ, വി.​ബി. രാ​ജേ​ഷ്, ജെ​യ്സി ജോ​സ് എ​ന്നി​വ​ർ തെ​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up