x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നെ​ല്‍​വേ​ലി ബ​സി​ന് സെ​ന്‍​സ​ര്‍ ത​ക​രാ​ര്‍; ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്നു​ള്ള സ​ര്‍​വീ​സ് തു​ട​ര്‍​ച്ച​യാ​യി മു​ട​ങ്ങു​ന്നു

വെബ്ഡെസ്ക്
Published: November 14, 2026 10:18 PM IST | Updated: November 14, 2026 10:18 PM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: സെ​ന്‍​സ​ര്‍ ത​ക​രാ​ര്‍​മൂ​ലം ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്നു​ള്ള തി​രു​നെ​ല്‍​വേ​ലി ബ​സ് സ​ര്‍​വീ​സ് തു​ട​ര്‍​ച്ച​യാ​യി മു​ട​ങ്ങു​ന്നു. യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ൽ. തി​രു​നെ​ല്‍​വേ​ലി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്-630 സ്വി​ഫ്റ്റ് ബ​സാ​ണ് സെ​ന്‍​സ​ര്‍ ത​ക​രാ​ര്‍​മൂ​ലം യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന​ത്.കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ല്‍ സ്വി​ഫ്റ്റ് ബ​സു​ക​ളു​ടെ സെ​ന്‍​സ​ര്‍ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ലും ബ​സി​ന്‍റെ വാ​റ​ന്‍റി കാ​ലാ​വ​ധി ക​ഴി​യാ​ത്ത​തി​നാ​ലും ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ആ​ലു​വ​യി​ലെ ഷോ​റൂ​മി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ദി​വ​സേ​ന രാ​വി​ലെ 7.15ന് ​ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട് തി​രു​വ​ല്ല, അ​ടൂ​ർ, പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍, ചെ​ങ്കോ​ട്ട​വ​ഴി ഉ​ച്ച​ക്ക് 1.30ന് ​തി​രു​നെ​ല്‍​വേ​ലി​യി​ലെ​ത്തി തി​രി​കെ 2.50ന് ​പു​റ​പ്പെ​ട്ട് കോ​ട്ട​യ​ത്തെ​ത്തി തി​രി​കെ രാ​ത്രി പ​ത്തി​ന് ച​ങ്ങ​നാ​ശേ​രി​യി​ല്‍ സ​മാ​പി​ക്കു​ന്ന സ​ര്‍​വീ​സാ​ണി​ത്. ന​ല്ല വ​രു​മാ​ന​മു​ള്ള ഈ ​സ​ര്‍​വീ​സാ​ണ് അ​ധി​കൃ​തു​ടെ അ​നാ​സ്ഥ​യി​ല്‍ താ​ളം​തെ​റ്റു​ന്ന​ത്.വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും വ്യാ​പാ​രി​ക​ളു​മ​ട​ക്കം ആ​ശ്ര​യി​ക്കു​ന്ന ബ​സാ​ണ്. പ​ഴ​യ ബ​സ് മാ​റ്റി ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ് ഈ ​സ​ര്‍​വീ​സി​നാ​യി സ്വി​ഫ്റ്റ് ബ​സ് അ​നു​വ​ദി​ച്ച​ത്. അ​ന്നു മു​ത​ല്‍ ത​ക​രാ​റും ആ​രം​ഭി​ച്ചു. ഈ ​ബ​സ് സ​ര്‍​വീ​സ് ഇ​പ്പോ​ള്‍ മു​ട​ങ്ങി​യി​ട്ട് ഓ​രാ​ഴ്ച​യി​ലേ​റെ​യാ​യി.

ഷോ​റൂ​മി​ല്‍ നി​ന്നും ബ​സ് സ​ര്‍​വീ​സി​ന് യോ​ഗ്യ​മാ​ക്കി ത​രു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​പ്പി​നെ ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ കോ​ട്ട​യം ഡി​പ്പോ​യി​ല്‍​നി​ന്നും ഇ​ന്‍റ​ര്‍​സ്‌​റ്റേ​റ്റ് പെ​ര്‍​മി​റ്റു​ള്ള ബ​സ് എ​ത്തി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചി​രു​ന്നു.

ഇ​ന്‍റ​ര്‍‌​സ്റ്റേ​റ്റ് ബ​സ് ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍ ഫാ​സ്റ്റ് ബ​സ് പു​ന​ലൂ​ര്‍ അ​ല്ലെ​ങ്കി​ല്‍ ആ​ര്യ​ങ്കാ​വ്‌ വ​രെ ന​ട​ത്തി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​ത് തെ​ന്മ​ല​യ്ക്കും തി​രു​നെ​ല്‍​വേ​ലി​ക്കും പോ​കേ​ണ്ട യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

Tags : ksrtcbus ksrtc bus NattuVishesham DistrictNews

Recent News

Corehub Up